Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൗതുകമായി അലിയും കിളിയും തമ്മിലെ സൗഹൃദം
text_fieldsbookmark_border
തച്ചനാട്ടുകര: അലിയും കിളിയും തമ്മിലുള്ള സൗഹൃദം കൗതുകമാകുന്നു. പുല്ലരിയാനായി അമ്പത്തിമൂന്നാം മൈലിലെ വയലിൽ എത്തുന്ന അലിയുടെ തലയിലും മുതുകത്തും തത്തിക്കളിച്ച് ഇഷ്ടം പങ്കുവെക്കുകയാണ് കിളി. പതിനഞ്ച് ദിവസത്തിലധികമായി ഈ കിളി അലിയോടൊപ്പം ഉണ്ട്.
നാല് മണിയോടെ വയലിലെത്തുന്ന അലിയെ കാത്ത് ഈ പക്ഷി മരച്ചില്ലയിൽ ഇരിപ്പുണ്ടാകും. വയലിൽ ഇറങ്ങുന്നതോടെ പക്ഷി അലിയുടെ മുതുകത്ത് ഇരിപ്പുറപ്പിക്കും.
അലി നിവർന്നു നിന്നാൽ തലയിൽ കയറിയിരിക്കും. ബൈക്കിൽ കയറി യാത്രയാകുന്നത് വരെ ഇത് അലിയെ അനുഗമിക്കും.
Next Story

