Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightMannarkkadchevron_rightമണ്ണാർക്കാട്ട്...

മണ്ണാർക്കാട്ട് മൂന്നിടത്ത് തീപിടിത്തം

text_fields
bookmark_border
fire
cancel
camera_altപ്രതീകാത്മക ചിത്രം

മ​ണ്ണാ​ര്‍ക്കാ​ട്: മേ​ഖ​ല​യി​ല്‍ ചൊ​വ്വാ​ഴ്ച മൂ​ന്നി​ട​ത്ത് തീ​പി​ടി​ത്തം. അ​ഗ്നി​ര​ക്ഷാ​സേ​ന സ​മ​യോ​ചി​ത​മാ​യി തീ​യ​ണ​ച്ച​തി​നാ​ല്‍ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ത​ട​യാ​നാ​യി. സ്വ​കാ​ര്യ പ​റ​മ്പു​ക​ളി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഉ​ച്ച​ക്ക് ര​ണ്ടി​ന് വ​ട്ട​മ്പ​ല​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന​രി​കി​ലെ പ​റ​മ്പി​ലെ ഉ​ണ​ക്ക​പ്പു​ല്ലി​നാ​ണ് ആ​ദ്യം തീ​പി​ടി​ച്ച​ത്. സേ​നാം​ഗ​ങ്ങ​ളെ​ത്തി അ​ണ​ച്ച​തി​നാ​ല്‍ സ​മീ​പ​ത്തെ മ​ര​മി​ല്ലി​ലേ​ക്ക് തീ ​പ​ട​ർ​ന്നി​ല്ല.

തു​ട​ര്‍ന്ന് മൂ​ന്നി​ന് തെ​ങ്ക​ര മൂ​ത്താ​രു​കാ​വി​നു സ​മീ​പം അ​ബ്ദു​ൽ​ജ​ബ്ബാ​റി​ന്റെ എ​ട്ട് ഏ​ക്ക​ര്‍ റ​ബ​ര്‍ തോ​ട്ട​ത്തി​ന് സ​മീ​പം പു​ല്ലി​ന് തീ​പി​ടി​ച്ചു. വൈ​കീ​ട്ട് അ​ഞ്ചി​ന് ആ​ര്യ​മ്പാ​വി​ലെ മേ​ലെ അ​രി​യൂ​രി​ലു​ള്ള അ​ബ്ദു​ൽ​ഖാ​ദ​റി​ന്റെ പ​റ​മ്പി​ലും തീ​പി​ടി​ത്ത​മു​ണ്ടാ​യി. ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ന് അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ എ.​കെ. ഗോ​വി​ന്ദ​ന്‍കു​ട്ടി, ഗ്രേ​ഡ് എ​സ്.​ടി.​ഒ കെ. ​മ​ണി​ക​ണ്ഠ​ന്‍, സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍ഡ് റെ​സ്‌​ക്യൂ ഓ​ഫി​സ​ര്‍മാ​രാ​യ കെ. ​സ​ജി​ത്ത് മോ​ന്‍, അ​നി, ഫ​യ​ര്‍ ആ​ന്‍ഡ് റെ​സ്‌​ക്യൂ ഓ​ഫി​സ​ര്‍മാ​രാ​യ വി. ​സു​രേ​ഷ് കു​മാ​ര്‍, എം. ​മ​ഹേ​ഷ്, കെ.​വി. സു​ജി​ത്ത്, ഒ.​എ​സ്. സു​ഭാ​ഷ്, വി. ​നി​ഷാ​ദ്, എം. ​അ​ബ്ദു​ല്‍ ജ​ലീ​ല്‍, എം.​ആ​ര്‍. രാ​ഗി​ല്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MannarkadFire
News Summary - Fire broke out at three places in Mannarkat
Next Story