പള്ളിക്കുന്നില്‍ പെയിന്റ് കടയില്‍ തീപിടിത്തം; ഒന്നര ലക്ഷത്തിന്റെ നഷ്ടം
text_fieldsമണ്ണാർക്കാട്: കുമരംപുത്തൂർ പള്ളിക്കുന്നില്‍ അടച്ചിട്ട പെയിന്റ് കടയില്‍ തീപിടിത്തം. ഒന്നര ലക്ഷം രൂപയുടെ നഷ്ടം. കടയിലെ രണ്ട് കമ്പ്യൂട്ടറുകള്‍, ഇന്‍വെര്‍ട്ടര്‍, സി.സി.ടി.വി. സംവിധാനം, വയറിങ്, ഫര്‍ണിച്ചറുകള്‍, രേഖകള്‍, തുടങ്ങിയവ കത്തി നശിച്ചു. വെള്ളിയാഴ്ച രാത്രി 11.30 നാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് കാരണമെന്ന് കരുതുന്നു. പയ്യനെടം തയ്യില്‍ വീട്ടില്‍ അലിയുടെ ഉടമസ്ഥതയിലുള്ളതാണ് ടി.എം. ട്രേഡേഴ്സ് എന്ന പെയിന്റ് കട. വെള്ളിയാഴ്ച രാത്രി കടയടച്ചുപോയതിനുശേഷമാണ് അഗ്നിബാധയുണ്ടായത്.
കടക്ക് സമീപമുള്ള വ്യാപാരികളാണ് പുക ഉയരുന്നത് ശ്രദ്ധിച്ചത്. തുടര്‍ന്ന് മണ്ണാര്‍ക്കാട് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ കെ. സജിത്ത് മോന്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ പി.കെ. രഞ്ജിത്ത്, വി. സുരേഷ് കുമാര്‍, വി. സുജീഷ്, ഒ.എസ്. സുഭാഷ്, എം.ആര്. രാഗില്‍, ഹോം ഗാര്‍ഡ് എന്‍. അനില്‍കുമാര്‍ എന്നിവര്‍ എത്തി തീയണച്ചു.

