Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2020 5:21 AM GMT Updated On
date_range 2020-11-21T10:51:54+05:30വന്യജീവി ആക്രമണത്തിൽ നായ് ചത്തു; പുലിഭീതിയിൽ നാട്ടുകാർ
text_fieldsമണ്ണാർക്കാട്: കണ്ടമംഗലത്ത് വന്യജീവിയുടെ ആക്രമണത്തില്‍ കാലാപ്പിള്ളിയില്‍ വര്‍ഗീസിെൻറ വളര്‍ത്ത് നായ് ചത്തു. പുലിയുടെ ആക്രമണത്തിലാണ് ചത്തതെന്ന് നാട്ടുകാർ പറയുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. വീട്ടില്‍ നിന്നും അമ്പത് മീറ്റര്‍ അകലെയുള്ള റബര്‍ തോട്ടത്തിലാണ് നായയെ കണ്ടെത്തിയത്. നായെ കൊന്ന് ഭക്ഷിക്കാനുള്ള ശ്രമത്തിനിടെ തോട്ടത്തിൽ ടാപ്പിങിനെത്തിയ വരെ കണ്ട് പുലി ഓടി മറയുകയായിരുന്നുവെന്ന് പറയുന്നു.
പ്രദേശത്ത് കാമറ സ്ഥാപിച്ച് നിരീക്ഷിച്ച് പുലി സാന്നിധ്യം നോക്കിയശേഷം കെണി വെക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്ന് വനപാലകർ പറഞ്ഞു.
Next Story