നൊട്ടമലയിൽ വീണ്ടും അപകടക്കുഴികൾ
text_fieldsമണ്ണാർക്കാട്: ദേശീയപാതയിൽ മണ്ണാർക്കാട് പാലക്കാട് റോഡിൽ നൊട്ടമ്മല വളവിൽ റോഡിൽ പതിച്ച ഇൻറർലോക്ക് കട്ടകൾ തകർന്നത് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെെടയുള്ള യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. രണ്ടു ഹെയർ പിൻ വളവുകളിലും സമാനമായ രീതിയിൽ റോഡിൽ പതിച്ച കട്ടകൾ തകർന്ന് കുഴികളായി തീർന്നിട്ടുണ്ട്. വലിയ ടാങ്കർ ലോറികളും ട്രൈലറുകളുമുൾപ്പെടെ കടന്നു പോകുന്ന പാതയാണിത്.
കാലങ്ങളായി ടാറിങ് തകർന്ന് വൻ ഗർത്തങ്ങൾ രൂപപ്പെട്ട് ഗതാഗത കുരുക്കിെൻറയും അപകടങ്ങളുടെയും കേന്ദ്രമായിരുന്നു ഇവിടം. ഇൻറർലോക്ക് കട്ടകൾ പതിച്ചാണ് ഇതിന് പരിഹാരം കണ്ടത്.
കാലപ്പഴക്കമായതോടെ കട്ടകൾ തകർച്ച നേരിടുകയാണ്. പല കള്ളികളായാണ് വളവുകളിൽ കട്ടകൾ പാകിയിരിക്കുന്നത്. ഇങ്ങനെ കള്ളികൾ ചേരുന്നിടത്താണ് തകർച്ച. കോൺക്രീറ്റ് കമ്പികൾ പുറത്തു കാണുന്ന സ്ഥിതിയാണ്. തുടക്കത്തിൽ തന്നെ പരിഹാരം കണ്ടില്ലെങ്കിൽ തകർച്ച രൂക്ഷമാകാനും അപകടങ്ങൾക്കും ഇടയാക്കും.

