Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightMannarkkadchevron_rightഭ​വ​ന​ര​ഹി​ത​രാ​യ...

ഭ​വ​ന​ര​ഹി​ത​രാ​യ കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​യി സി.​പി.​ഐ

text_fields
bookmark_border
ഭ​വ​ന​ര​ഹി​ത​രാ​യ കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​യി സി.​പി.​ഐ
cancel
camera_alt

മ​ണ്ണൂ​രി​ൽ ചെ​ന്താ​മ​രാ​ക്ഷ​നും കു​ടും​ബ​ത്തി​നും സി.​പി.​ഐ​യു​ടെ കൂ​ട്ടാ​യ്മ​യി​ൽ കി​ട​പ്പാ​ട​മൊ​രു​ക്കു​ന്നു

മ​ണ്ണൂ​ർ: ഭ​വ​ന​ര​ഹി​ത​രാ​യ കു​ടും​ബ​ത്തി​ന് ശ്ര​മ​ദാ​ന​ത്തി​ൽ വീ​ടു​മാ​യി സി.​പി.​ഐ. മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡ് സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബ​ത്തി​നാ​ണ് താ​ൽ​ക്കാ​ലി​ക കി​ട​പ്പാ​ട​മൊ​രു​ങ്ങു​ന്ന​ത്. കു​ടും​ബ​നാ​ഥ​ൻ രോ​ഗ​ബാ​ധി​ത​നാ​യ​തോ​ടെ ഭാ​ര്യ​യു​ടെ തൊ​ഴി​ലു​റ​പ്പ് വ​രു​മാ​നം കൊ​ണ്ടാ​ണ് കു​ടും​ബം മു​​ന്നോ​ട്ട് പോ​കു​ന്ന​ത്. 11 വ​യ​സ്സു​കാ​ര​ൻ മ​ക​നു​മാ​യി കു​ടും​ബം അ​യ​ൽ​വീ​ട്ടി​ലാ​ണ് അ​ന്തി​യു​റ​ങ്ങു​ന്ന​ത്. സി.​പി.​ഐ മ​ണ്ണൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി​യാ​ണ് ര​ണ്ടു​മു​റി വീ​ട് ഒ​രു​ക്കു​ന്ന​ത്. ലൈ​ഫ് മി​ഷ​നി​ൽ വീ​ടി​ന് അ​പേ​ക്ഷി​ച്ചെ​ങ്കി​ലും പ​ട്ടി​ക​യി​ൽ പേ​രി​ല്ലെ​ന്ന് കു​ടും​ബം പ​റ​ഞ്ഞു. ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​ൻ. ത​ങ്ക​പ്പ​ൻ, കെ. ​വാ​സു​ദേ​വ​ൻ, കെ. ​ഷൗ​ക്ക​ത്ത​ലി, കെ. ​കാ​ളി​ദാ​സ​ൻ, ബാ​ബു, കെ. ​ശ്രീ​ജി​ത്ത് പി​ഞ്ചു, പി.​ആ​ർ. രാ​ജേ​ഷ്, സി.​കെ. വി​ജ​യ​കു​മാ​ർ, സി.​എ​ൽ. വാ​സു​ണ്ണി, അ​സീ​സ്, സി.​പി. രാ​മ​കൃ​ഷ്ണ​ൻ, എം.​എം. പ്ര​ഭാ​ക​ര​ൻ, കെ.​പി. ശി​വ​ദാ​സ്, ടി.​വി. വേ​ണു, കെ. ​രാ​മ​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് 20ഓ​ളം പ്ര​വ​ർ​ത്ത​ക​ർ നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIhomehomeless families
News Summary - CPI reaches out to homeless families
Next Story