കമ്യൂണിസവും ലിബറലിസവും ഭീഷണിയാണെന്ന് സാദിഖലി തങ്ങൾ
text_fieldsമണ്ണാർക്കാട്: ഫാഷിസത്തോടൊപ്പം കമ്യൂണിസവും ലിബറലിസവും സമൂഹത്തിന് ഭീഷണിയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. റിട്ടയേഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (ആർ.എ.ടി.എഫ്) സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. 'അൽബുഷ്റ' സ്പെഷൽ പതിപ്പ് ഡോ. പി. ഉണ്ണീൻ പ്രകാശനം ചെയ്തു. പി.കെ. സൈദു മാസ്റ്റർ ഏറ്റുവാങ്ങി. എം.കെ. അബൂബക്കർ ഫാറൂഖി പ്രമേയ പ്രഭാഷണം നടത്തി. ഇമാം സംസ്ഥാന പ്രസിഡന്റ് പി.കെ.എം. അബ്ദുൽ മജീദ് മദനി പതാക ഉയർത്തി.
പ്രതിനിധി സമ്മേളനം കളത്തിൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സൈനുദ്ദീൻ കരുവമ്പലം അനുസ്മരണ പ്രഭാഷണം നടത്തി. ഉമ്മത്ത് സെമിനാർ അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം. സ്വലാഹുദ്ദീൻ മദനി അധ്യക്ഷത വഹിച്ചു. കെ. മോയിൻകുട്ടി വിഷയാവതരണം നടത്തി. 'റിട്ടയേർഡാനന്തരം' നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഡോ. കുഞ്ഞു മുഹമ്മദ് പുലവത്ത്, സൈനുദ്ദീൻ നടുവട്ടം എന്നിവർ വിഷയാവതരണം നടത്തി.
സമാപന സമ്മേളനം ജില്ല പഞ്ചായത്ത് അംഗം ഗഫൂർ കോൽക്കളത്തിൽ ഉദ്ഘാടനം ചെയ്തു. എ. മുഹമ്മദ് പുത്തൂർ അധ്യക്ഷത വഹിച്ചു. ടി.എ. സലാം, സി.എച്ച്. ഹംസ, എം. മുഹമ്മദലി മിശ്കാത്തി, എം. ഹംസ പുല്ലങ്കോട്, പി.കെ. ഷാഹുൽ ഹമീദ് മേൽമുറി, എ. മൊയ്ദീൻ, പി. കുഞ്ഞലവി എന്നിവർ സംസാരിച്ചു.

