Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightMannarkkadchevron_right28 കേ​ര​ള...

28 കേ​ര​ള ബെ​റ്റാ​ലി​യ​ൻ റെ​സി​ഡ​ൻ​ഷ‍്യ​ൽ ക്യാ​മ്പി​ന് തു​ട​ക്കം

text_fields
bookmark_border
Kerala Battalions
cancel
camera_alt

28 കേ​ര​ള ബെ​റ്റാ​ലി​യ​ൻ റെ​സി​ഡ​ൻ​ഷ‍്യ​ൽ ക്യാ​മ്പി​ന് മൗ​ണ്ട്സീ​ന സീ​നി​യ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യ​പ്പോ​ൾ

Listen to this Article

മ​ണ്ണാ​ർ​ക്കാ​ട്: 28 കേ​ര​ള ബെ​റ്റാ​ലി​യ​ൻ ഒ​റ്റ​പ്പാ​ല​ത്തി​ന് കീ​ഴി​ലു​ള്ള 31 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നാ​യി 2500 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന 10 ദി​വ​സ​ത്തെ റെ​സി​ഡ​ൻ​ഷ‍്യ​ൽ ക്യാ​മ്പി​ന് മൗ​ണ്ട്സീ​ന സീ​നി​യ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. 10 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക്യാ​മ്പി​ൽ ഫ​യ​റി​ങ് പ​രി​ശീ​ല​നം, ഡ്രി​ൽ, പ​രേ​ഡ്, ക​രാ​ട്ടേ, ട്ര​ക്കി​ങ്, ഇ​ൻ​ട്ര​സ്ട്രി​യ​ൽ വി​സി​റ്റ്, ഓ​ൾ​ഡേ​ജ് ഹോം ​വി​സി​റ്റ്, ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശ​നം, വ്യ​ക്തി​ത്വ വി​ക​സ​ന ക്ലാ​സ്, ഹെ​ൽ​ത്ത്‌ അ​വ​യ​ർ​നെ​സ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്‌​ക്യൂ, മാ​ന​സി​കാ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം, ല​ഹ​രി ബോ​ധ​വ​ത്ക​ര​ണം, ട്രാ​ഫി​ക് നി​യ​മം, മാ​പ്പ് റീ​ഡി​ങ്, ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്റ്, ഗ്രൂ​പ് ഡി​സ്ക​ഷ​ൻ, ക​ൾ​ച​റ​ൽ പ്രോ​ഗ്രാം, ഡി​ബേ​റ്റ്, ടെ​ന്റ് പി​ച്ചി​ങ്, സോ​ഷ്യ​ൽ സ​ർ​വി​സ്, സ്പോ​ർ​ട്സ്, വി​വി​ധ ഗെ​യി​മു​ക​ൾ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ൽ വി​ദ​ഗ്ധ പ​രി​ശീ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കും.

ക​മാ​ൻ​ഡി​ങ് ഓ​ഫി​സ​ർ കേ​ണ​ൽ ആ​ഷി​ഷ് നോ​ട്ടി​യാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ക്യാ​മ്പി​ൽ ലെ​ഫ്റ്റ​ന​ന്റ് കേ​ണ​ൽ പ്രേ​ജി​ത്, ലെ​ഫ്റ്റ​ന​ന്റ് പി. ​ഹം​സ, സു​ബേ​ദാ​ർ മേ​ജ​ർ എ​സ്. പ്ര​കാ​ശം, ചീ​ഫ് ഓ​ഫി​സ​ർ കൃ​ഷ്ണ​കു​മാ​ർ, സു​ബേ​ദാ​ർ അ​ജ​യ്കു​മാ​ർ, സെ​ക്ക​ൻ​ഡ് ഓ​ഫി​സ​ർ​മാ​രാ​യ പി. ​ഉ​ല്ലാ​സ്, അ​ബ്ബാ​സ്, ഫ​സ്റ്റ് ഓ​ഫി​സ​ർ സു​ബ്ര​മ​ണ്യ​ൻ, ഹ​വി​ൽ​ദാ​ർ​മാ​രാ​യ ജോ​ബി ജോ​ൺ, സു​രേ​ഷ്, ബി​ജു, ഗി​രീ​ഷ്, സ​ന്തോ​ഷ്‌, ച​ന്ദ്ര​മോ​ഹ​ൻ, ടി.​ബി. ചെ​ന്ന​യ്യ, മോ​റാ​യ്, അ​വ​താ​ർ സി​ങ്, ദി​വ്യ എ​ന്നി​വ​ർ പ​രി​ശീ​ല​നം ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Battalion
News Summary - 28th Kerala Battalion's Residence Campaign Begins Camp
Next Story