Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightMannarkkadchevron_rightബസും പിക്അപ് വാനും...

ബസും പിക്അപ് വാനും കൂട്ടിയിടിച്ച് 10പേര്‍ക്ക് പരിക്ക്

text_fields
bookmark_border
accident
cancel

മ​ണ്ണാ​ര്‍ക്കാ​ട്: ദേ​ശീ​യ​പാ​ത​യി​ല്‍ ക​ല്ല​ടി സ്‌​കൂ​ളി​ന് സ​മീ​പം സ്വ​കാ​ര്യ ബ​സും പിക്അപ് വാ​നും കൂ​ട്ടി​യി​ടി​ച്ച് പ​ത്തു​പേ​ര്‍ക്ക് പ​രി​ക്ക്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം. ബ​സ് യാ​ത്ര​ക്കാ​രാ​യ പ​ള്ളി​ക്കു​റു​പ്പ് ഫാ​ത്തി​മ​ത്ത് സു​ഹ​റ (42), അ​മ്പാ​ഴ​ക്കോ​ട് കൃ​ഷ്ണ​ന്‍ (63), പെ​രി​മ്പ​ടാ​രി സോ​മി (36), പു​ല്ലി​ശേ​രി മു​ഹ​മ്മ​ദ് ഇ​സ്ഹാ​ഖ് (67), ക​ല്ല്യാ​ണ​ക്കാ​പ്പ് വി​ജ​യ​കു​മാ​രി (59), ക​ച്ചേ​രി​പ​റ​മ്പ് സാ​ബി​റ (38), ദി​യ (ഏ​ഴ്), ബ​സ് ഡൈ​വ​ർ ക​ച്ചേ​രി​പ്പ​റ​മ്പ് സെ​യ്ഫ്‌ സ​ലാം (37), ക​ണ്ട​ക്ട​ര്‍ പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി മു​സ്ത​ഫ (59) എ​ന്നി​വ​ര്‍ക്കും പിക്അപ് വാ​ന്‍ ഡ്രൈ​വ​ര്‍ ത​മി​ഴ്‌​നാ​ട് നാ​മ​ക്ക​ല്‍ സ്വ​ദേ​ശി ഭൂ​പ​തി​ക്കു​മാ​ണ് (24) പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ വ​ട്ട​മ്പ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പാ​ല​ക്കാ​ട്ടു​നി​ന്ന് വ​രുക​യാ​യി​രു​ന്ന പിക്അപ് വാ​നും ക​ച്ചേ​രി​പ്പ​റ​മ്പി​ല്‍നി​ന്ന് മ​ണ്ണാ​ര്‍ക്കാ​ട്ടേ​ക്ക് വ​രുക​യാ​യി​രു​ന്ന ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബ​സി​ന് മു​ന്‍വ​ശ​ത്ത് ഇ​രു​ന്ന യു​വ​തി റോ​ഡി​ൽ തെ​റി​ച്ചു​വീ​ണു. ബ​സ് പെ​ട്ടെ​ന്ന് നി​ര്‍ത്തി​യ​തി​നാ​ല്‍ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. അ​പ​ക​ട​ത്തെ തു​ട​ര്‍ന്ന് ദേ​ശീ​യ​പാ​ത​യി​ല്‍ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local newsbus accidentpalakkad
News Summary - 10 people injured in a collision between a bus and a pickup van
Next Story