തേനീച്ച ആക്രമണത്തിൽ 10 പേർക്ക് പരിക്ക്
text_fieldsമണ്ണാര്‍ക്കാട്: തീറ്റപ്പുല്‍കൃഷി പ്രവൃത്തിയിലേര്‍പ്പെട്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നേരെ തേനീച്ചയുടെ ആക്രമണം. പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഷൈലജ (47), സത്യഭാമ (47), കുറുംബ (63), മാധവി (55), ശാന്ത (57), ചാമി (70), മാധവന് (70), ശാന്ത (57), പാഞ്ചാലി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ആരുടെയും പരിക്ക് സാരമുള്ളതല്ല. ചൊവ്വാഴ്ച രാവിലെ പത്തോടെ പയ്യനെടം ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ വെച്ചാണ് തൊഴിലാളികള്‍ക്ക് കുത്തേറ്റത്. ആക്രമണമുണ്ടായതോടെ തൊഴിലാളികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പറമ്പില്‍ മേയുകയായിരുന്ന പശുക്കുട്ടിക്കും തേനീച്ചയുടെ കുത്തേറ്റതായി തൊഴിലാളികള്‍ പറയുന്നു. തൊഴിലാളികള്‍ പള്ളിക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.

