ഫ്യൂഗോ അക്കാദമിക്ക് കീഴിൽ മണ്ണാർക്കാട്ട് ഫുട്ബാൾ പരിശീലന കേന്ദ്രം തുടങ്ങി
text_fieldsപാലക്കാട്: പെരിന്തൽമണ്ണ ഫ്യൂഗോ ഫുട്ബാൾ അക്കാദമിക്ക് കീഴിൽ ഫെബ്രുവരി ഒന്നു മുതൽ മണ്ണാർക്കാട് ബെർച്ചസ് പ്ലേ ഫുട്ബാൾ പരിശീലന കേന്ദ്രം ആരംഭിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിദേശ പരിശീലകരുടെ മേൽനോട്ടത്തിൽ കരിക്കുലം തയാറാക്കിയാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തൊടികയാണ് അക്കാദമിയുടെ അംബാസഡർ.
ഇംഗ്ലീഷ് പ്രീമിയർ ലീഗ്തലത്തിൽ പരിശീലനം നൽകി പരിചയമുള്ള രണ്ട് പ്രഭല്ഭ പരിശീലകരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. രാജ്യത്തിനുവേണ്ടി കളിക്കാൻ പ്രാപ്തരായ കളിക്കാരെയും പരിശീലകരെയും വളർത്തിക്കൊണ്ടുവരുക, അക്കാദമി ലീഗുകൾ സംഘടിപ്പിക്കുക, ഭിന്നശേഷി കുട്ടികൾക്കിടയിൽ ഫുട്ബാൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് 2015ൽ പെരിന്തൽമണ്ണ ആസ്ഥാനമായി സ്ഥാപിതമായ ഫ്യൂഗോ അക്കാദമിയുടെ ലക്ഷ്യങ്ങൾ. വാർത്തസമ്മേളനത്തിൽ അക്കാദമി വൈസ് പ്രസിഡന്റ് സി.ടി. അഷ്റഫ് മണ്ണാർമല, അക്കാദമി ഡയറക്ടർ ഷഹീൽ കുന്നത്ത് പള്ളിയാൽ, ഹെഡ് ഓഫ് ഓപറേഷൻസ് ഹമ്ദാൻ ഹംസ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

