മണ്ണാര്‍ക്കാട്-ചിന്നത്തടാകം റോഡ് നവീകരണം: കരാർ നടപടി തുടങ്ങി
text_fieldsrepresentational image
മണ്ണാര്‍ക്കാട്: അന്തർ സംസ്ഥാന പാതയായ മണ്ണാര്‍ക്കാട്-ചിന്നത്തടാകം റോഡ് ഒന്നാംഘട്ട നവീകരണത്തിന്റെ കരാർ നടപടി ആരംഭിച്ചു. നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെ എട്ട് കിലോ മീറ്റര്‍ വീതികൂട്ടി നവീകരിക്കുന്നതിനുള്ള കരാർ നടപടികളാണ് ഈ മാസം പൂർത്തിയാക്കുക. കേരള റോഡ് ഫണ്ട് ബോര്‍ഡാണ് നടപടികളുമായി മുന്നോട്ടുപോകുന്നത്.
കാസർകോഡ് സ്വദേശിയാണ് കരാര്‍ ഏറ്റെടുത്തത്. മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന വികസന പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തിലെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമിട്ടത്. ഒരു വര്‍ഷവും മൂന്ന് മാസവുമാണ് കരാര്‍ കാലാവധി. 4,43,77,391 രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിക്കുക. നിലവില്‍ അഞ്ചര മുതല്‍ ഏഴ് മീറ്റര്‍ വരെ വീതിയുള്ള റോഡ് 13.6 മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കുക.
ഇതില്‍ ഒമ്പത് മീറ്റര്‍ ടാറിങ് നടത്തും. ആവശ്യമായ ഭാഗങ്ങളിൽ ഇരുവശത്തും സ്ലാബോടു കൂടിയ അഴുക്കുചാല്‍ നിർമിക്കും. കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, ടെലികോം കമ്പനികള്‍ എന്നിവർക്ക് ഉപയോഗിക്കാനുള്ള സ്ഥലവും നല്‍കും. നിലവിലെ പോസ്റ്റുകൾ മാറ്റുന്നതിന് ആവശ്യമായ തുകയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, റോഡിന് ആകെ 30 മീറ്റര്‍ വീതിയുണ്ടെന്നാണ് പറയപ്പെടുന്നത്. ഇത് സംബന്ധിച്ച് സര്‍വേ നടത്താൻ ബന്ധപ്പെട്ട വകുപ്പിനെ സമീപിച്ചിട്ടുണ്ട്. അളന്ന് തിട്ടപ്പെടുത്തുന്ന മുറക്ക് അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കാനാണ്തീരുമാനം.
റോഡ് അളന്നുതിരിച്ച് എത്ര ഭാഗത്ത് ഉയരം കൂട്ടണം, കുറക്കണം എന്നത് എസ്റ്റിമേറ്റ് പ്രകാരം കരാറുകാരന് പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. റോഡ് പ്രവൃത്തിക്ക് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കള്‍ക്ക് കെ.ആര്.എഫ്.ബി അനുമതി നല്‍കേണ്ടതുണ്ട്.
സാമ്പിള്‍ ശേഖരിച്ച് ലാബില്‍ പരിശോധന നടത്തും. കെ.ആര്.എഫ്.ബി നിഷ്കര്‍ഷിക്കുന്ന നിലവാരത്തിലുള്ളതാണ് അസംസ്കൃത വസ്തുക്കളെന്ന് തെളിഞ്ഞാല്‍ അനുമതി നല്‍കും. ഈ ഘട്ടങ്ങള്‍ കൂടി കടന്നാല്‍ ഒരു മാസത്തിനുള്ളില്‍ നവീകരണം തുടങ്ങാനാണ് സാധ്യത.ആനമൂളി മുതല്‍ മുക്കാലി വരെ എട്ട് കിലോ മീറ്ററും മുക്കാലി മുതല്‍ ആനക്കട്ടി വരെ 33 കിലോ മീറ്ററും സാമ്പത്തികാനുമതി ലഭിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

