സ്ഥിരം അപകട പാതയായി മാങ്കുറുശി-തേനൂർ മേഖല
text_fieldsഅപകട മേഖലയായി മാറിയ തേനൂർ-മാങ്കുറുശി വളവ്
മാങ്കുറുശി: സംസ്ഥാന പാതയിലെ മാങ്കുറുശിക്കും തേനൂരിനും ഇടക്കുള്ള പ്രദേശം അപകട മേഖലയായതോടെ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അഞ്ച് വർഷത്തിനിടെ വാഹനാപകടങ്ങളിൽ മേഖലയിൽ പൊലിഞ്ഞത് നിരവധി പേരുടെ ജീവനാണ്. നിരന്തരം വാഹനാപകടങ്ങളുണ്ടാകുമ്പോഴും അധികാരികൾ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. 200 മീറ്റർ പ്രദേശമാണ് അപകട മേഖലയായി മാറുന്നത്.
ഇറക്കവും വളവും റോഡിന്റെ മിനുസവുമാണ് അപകടങ്ങൾ വർധിക്കാൻ പ്രധാനകാരണം. കൂടാതെ വളവിലെ പൊന്തക്കാടുകളും വഴിവിളക്കില്ലാത്തതും അപകടത്തിന് ആക്കം കൂട്ടുന്നു. റോഡിനിരുവശവും താഴ്ചയുള്ള നെൽപാടങ്ങളാണ്. അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ പലതും നിയന്ത്രണം വിട്ട് നെൽപ്പാടത്തേക്ക് മറിയുന്നതും പതിവാണ്.
ചെറുതും വലുതുമായ നിരവധി അപകടങ്ങൾ നടക്കുന്നുണ്ട്. രണ്ടു ദിവസം മുമ്പ് പിക്കപ്പ് വാനിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചതാണ് അവസാനത്തെ അപകടം. നാടിനെ നടുക്കുന്ന അപകട മരണങ്ങൾ കൂടുമ്പോഴും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ലെന്ന് പൊതുപ്രവർത്തകൻ കൂടിയായ ശംസുദ്ദീൻ മാങ്കുറുശി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

