മങ്കര: മങ്കര കൂട്ടുപാതക്ക് സമീപം കാർത്തിക ഇലക്ട്രിക്കൽ ഹാർഡ് വെയർഷോപ്പിൽ ചുമർ കുത്തിപൊളിച്ചു മോഷണം. ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷണം പോയി. ചൊവ്വാഴ്ച രാത്രി 11.50നാണ് രണ്ടംഗസംഘം മോഷണം നടത്തിയതെന്ന് സ്ഥാപനത്തിലെ സി.സി.ടി.വി യിൽനിന്ന് വ്യക്തമാണ്.
മങ്കരയിലെ ശശിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. മുകൾഭാഗത്തെ സ്റ്റെയർകേസ് മുറിയുടെ ചുമർ പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. രണ്ടു വർഷം മുമ്പുംകടയിൽ മോഷണം നടന്നിരുന്നു. മങ്കര സി.ഐ ഹിദായത്തുള്ള മാമ്പ്ര അന്വേഷണം തുടങ്ങി.