Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightMankarachevron_rightഷട്ടർ സ്ഥാപിച്ചില്ല;...

ഷട്ടർ സ്ഥാപിച്ചില്ല; കണ്ണങ്കടവ് തടയണയിൽനിന്ന് ജലം പാഴാകുന്നു

text_fields
bookmark_border
ഷട്ടർ സ്ഥാപിച്ചില്ല; കണ്ണങ്കടവ്  തടയണയിൽനിന്ന് ജലം പാഴാകുന്നു
cancel
camera_alt

ഷ​ട്ട​ർ സ്ഥാ​പി​ക്കാ​ത്ത​തി​നാ​ൽ

മ​ങ്ക​ര ക​ണ്ണ​ങ്ക​ട​വ് ത​ട​യ​ണ​യി​ൽ​

നി​ന്ന് ജ​ലം പാ​ഴാ​കു​ന്നു

മ​ങ്ക​ര: ക​ണ്ണ​ങ്ക​ട​വ് ത​ട​യ​ണ​യി​ൽ ഷ​ട്ട​റി​ടാ​ത്ത​തി​നാ​ൽ ക​ടു​ത്ത വേ​ന​ലി​ലും ഭാ​ര​ത​പ്പു​ഴ​യി​ലെ വെ​ള്ളം പാ​ഴാ​കു​ന്നു. ക​ർ​ഷ​ക​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ര​ണ്ടു മാ​സം മു​മ്പ് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ഷ​ട്ട​റി​ടാ​നു​ള്ള ക​ണ​ക്കു​ക​ൾ ശേ​ഖ​രി​ച്ച് മ​ട​ങ്ങി. ഒ​രാ​ഴ്ച​ക്ക​കം ഫൈ​ബ​ർ ഷ​ട്ട​ർ സ്ഥാ​പി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ത​ട​യ​ണ പൂ​ർ​ത്തീ​ക​രി​ച്ച് നാ​ല് വ​ർ​ഷം ക​ഴി​ഞ്ഞെ​ങ്കി​ലും വെ​ള്ളം ഒ​ഴു​ക്ക് ത​ട​യാ​ൻ യാ​തൊ​രു സം​വി​ധാ​ന​വും ഉ​ണ്ടാ​യി​ട്ടി​ല്ല. ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ മ​ര​പ്പ​ല​ക കൊ​ണ്ട് ഒ​രു ത​വ​ണ ഷ​ട്ട​ർ സ്ഥാ​പി​ച്ചെ​ങ്കി​ലും ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ ന​ശി​ച്ചു.

മ​ങ്ക​ര, കോ​ട്ടാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നെ​ൽ​ക​ർ​ഷ​ക​ർ​ക്കും കു​ടി​വെ​ള്ള ല​ഭ്യ​ത​ക്കും വേ​ണ്ടി​യാ​ണ് ഇ​വി​ടെ ത​ട​യ​ണ സ്ഥാ​പി​ച്ച​ത്. പു​ഴ​യി​ൽ വെ​ള്ളം കു​റ​ഞ്ഞ​തി​നാ​ൽ വേ​ന​ലി​ൽ ക​ടു​ത്ത ജ​ല​ക്ഷാ​മം നേ​രി​ടാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. മു​ഴു​വ​ൻ വെ​ള്ളം വ​റ്റു​ന്ന​തി​ന് മു​മ്പ് ഷ​ട്ട​ർ സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ൽ ക്ഷാ​മം രൂ​ക്ഷ​മാ​കും. ഏ​ക്ക​ർ ക​ണ​ക്കി​ന് കൃ​ഷി​യും ത​ട​യ​ണ​യെ ആ​ശ്ര​യി​ച്ചാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. വേ​ന​ൽ രൂ​ക്ഷ​മാ​കു​ന്ന​തി​ന് മു​മ്പ് ഫൈ​ബ​ർ ഷ​ട്ട​ർ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shutterkannakadav dam
News Summary - The shutter was not installed;kannakadav dam
Next Story