മങ്കര: മങ്കര കാളികാവ് ഭാരതപ്പുഴയോരത്ത് മാസങ്ങൾക്ക് മുമ്പ് തയാറാക്കിയ ശലഭോദ്യാനം വേനലിൽ ഉണങ്ങി. മൂന്ന് സെൻറ് സ്ഥലത്താണ് ശലഭോദ്യാനം തയാറാക്കിയത്. ഒന്നര മാസം മുമ്പാണ് കൊട്ടിഘോഷിച്ച് ഇതിെൻറ ഉദ്ഘാടനവും നടന്നത്.
20ൽപരം പൂച്ചെടികൾ ഇവിടെ പൂത്ത് വർണാഭമായിരുന്നു. പൂമ്പാറ്റകൾക്ക് പറന്നുല്ലസിക്കാനായാണ് ഭാരതപ്പുഴയോരത്ത് പദ്ധതി നടപ്പാക്കിയത്. ഇതെല്ലാം കരിഞ്ഞുണങ്ങിയ അവസ്ഥയിലാണ്. ഉദ്ഘാടനം കഴിഞ്ഞശേഷം ഇവയെ തിരിഞ്ഞുനോക്കാൻ ആരുമുണ്ടായില്ല.
വെള്ളം നൽകി പരിപാലിക്കാത്തതാണ് ഉണങ്ങാനിടയാക്കിയത്. ഇവ പരിപാലിക്കാൻ തൊഴിലുറപ്പ് തൊഴിലാളികളോട് ആവശ്യപ്പെടുമെന്ന് മങ്കര കൃഷി ഓഫിസർ സ്മിത സാമുവൽ അറിയിച്ചു.