Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightMankarachevron_rightജൽജീവൻ മിഷൻ പദ്ധതി; ...

ജൽജീവൻ മിഷൻ പദ്ധതി; മങ്കര പഞ്ചായത്തിൽ ട്രയൽ റൺ തുടങ്ങി

text_fields
bookmark_border
ജൽജീവൻ മിഷൻ പദ്ധതി;  മങ്കര പഞ്ചായത്തിൽ ട്രയൽ റൺ തുടങ്ങി
cancel
camera_alt

ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ങ്ക​ര

പ​ഞ്ചാ​യ​ത്ത് വി​ളി​ച്ച യോ​ഗം പ്ര​സി​ഡ​ന്റ് എം.​എ​ൻ.

ഗോ​കു​ൽ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​ങ്ക​ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ജ​ൽ​ജീ​വ​ൻ മി​ഷ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി ട്ര​യ​ൽ റ​ൺ തു​ട​ങ്ങി. 24 കോ​ടി രൂ​പ ചെ​ല​വി​ൽ പൂ​ർ​ത്തി​യാ​വു​ന്ന പ​ദ്ധ​തി​യി​ൽ പ​ഞ്ചാ​യ​ത്തി​ലെ 3700 കു​ടും​ബ​ങ്ങ​ൾ ഗു​ണ​ഭോ​ക്താ​ക്ക​ളാ​വും. 2500 കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​തി​ന​കം ക​ണ​ക്ഷ​ൻ ന​ൽ​കി​യ​താ​യി വാ​ട്ട​ർ അ​തോ​റി​റ്റി എ.​ഇ കി​ര​ൺ അ​റി​യി​ച്ചു. ക​ല്ലൂ​ർ, കോ​ട്ടാ​യി, റോ​ഡു​ക​ൾ കീ​റാ​നു​ള്ള പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​ക്ക് ബാ​ക്കി ക​ണ​ക്ഷ​ൻ ന​ൽ​കും.

വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡു​ക​ളു​ടെ പു​നഃ​സ്ഥാ​പ​ന​ത്തി​നാ​യി 5.30 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ പൈ​പ്പ് ലൈ​ൻ പൂ​ർ​ത്തീ​ക​രി​ച്ച ഭാ​ഗ​ങ്ങ​ളി​ൽ ട്ര​യ​ൽ റ​ൺ ന​ട​ക്കു​ക​യാ​ണ്. മാ​ർ​ച്ചി​ന് മു​മ്പ് ത​ന്നെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും കു​ടി​വെ​ള്ളം ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​എ​ൻ. ഗോ​കു​ൽ​ദാ​സ് അ​റി​യി​ച്ചു. വീ​ട്ടു​ക​ണ​ക്ഷ​ൻ ആ​വ​ശ്യ​മു​ള്ള​വ​ർ ഫെ​ബ്രു​വ​രി 29ന​കം പ​ഞ്ചാ​യ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം.

പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ളി​ച്ച ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം പ്ര​സി​ഡ​ന്റ് എം.​എ​ൻ. ഗോ​കു​ൽ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​വി. രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ഇ.​ആ​ർ. ശ​ശി, പി. ​രാ​ജ​ൻ, എം.​കെ. വാ​സു​ദേ​വ​ൻ, എ.​ഇ. കി​ര​ൺ, ക​രാ​റു​ക​രാ​ൻ റോ​യി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കൊ​ച്ചു നാ​രാ​യ​ണി, പ​ഞ്ചാ​യ​ത്തം​ഗം ഇ.​പി. സു​രേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trial runJaljeevan Mission ProjectMankara Panchayat
News Summary - Jaljeevan Mission Project; Trial run started in Mankara Panchayat
Next Story