മങ്കര: ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന കുടുംബനാഥൻ ഡയാലിസിസിന് വഴിയില്ലാതെ സുമനസ്സുകളുടെ സഹായം തേടുന്നു. മങ്കര ആർ.എസ് റോഡ് -ചീനിക്കപറമ്പ് സി.എ. ഹംസയാണ് (60) രണ്ടു വർഷത്തോളമായി ചികിത്സയിൽ കഴിയുന്നത്. ഭാര്യ സുഹ്റ മാത്രമാണ് കൂടെയുള്ളത്. മൂന്നു പെൺമക്കൾ മാത്രമുള്ള കുടുംബത്തിന് മറ്റു വരുമാനമാർഗങ്ങൾ ഒന്നുമില്ല. മൂന്നു മാസമായി എടത്തറയിലെ സ്വകാര്യ ആശുപത്രിയിലാണ് ഡയാലിസിസ് നടത്തുന്നത്. ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്തു വരുന്നുണ്ട്.
നാട്ടുകാരുടെ സഹായംകൊണ്ടാണ് രണ്ടു മാസത്തോളമായി ഡയാലിസിസ് നടന്നു വരുന്നത്. ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്യാൻ 10,000 രൂപ വരെ ചെലവാകുന്നുണ്ട്. നിത്യ ചെലവിന് പോലും വഴിയില്ലാതെ ദുരിതം പേറുന്ന കുടുംബത്തെ സഹായിക്കാൻ സ്വദേശത്തും വിദേശത്തുമുള്ളവരുടെ കാരുണ്യം തേടുകയാണ് കുടുംബം.
ഹംസയുടെ ചികിത്സക്കായി മങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എൻ. ഗോകുൽദാസ് രക്ഷാധികാരിയും പഞ്ചായത്ത് അംഗം ഇ.പി. സുരേഷ് ചെയർമാനായും മങ്കര എസ്.ബി.ഐ ബാങ്കിൽ ചികിത്സ സഹായ നിധി രൂപവത്കരിച്ചു.
അക്കൗണ്ട് നമ്പർ: 40303722800 ഐ.എഫ്.എസ്.സി: SBIN 00022 37 ഫോൺ: 9846283779.