മൺകുടമേന്തി പ്രചാരണം
text_fieldsമങ്കര പഞ്ചായത്ത് വാർഡ്12ലെ സ്വതന്ത്ര സ്ഥാനാർഥി ലീല ബാലകൃഷ്ണൻ മൺകുടവുമേന്തി വോട്ടഭ്യർഥിക്കുന്നു
മങ്കര: സ്വന്തം ചിഹ്നമായ മൺകുടവുമേന്തി ഒറ്റക്ക് വോട്ടഭ്യർഥിക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയുടെ പ്രചാരണം വേറിട്ട കാഴ്ചയായി. മങ്കര ഗ്രാമപഞ്ചായത്തിലെ 12ാം വാർഡിലാണ് ലീലാ ബാലകൃഷ്ണൻ മൺകുടം ചിഹ്നത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത്.
മങ്കരയിൽ സാമൂഹിക സേവനരംഗത്തും ജീവകാരുണ്യ പ്രവർത്തന മേഖലയിലും സജീവമായ ഇവർ ലീഗൽ വളണ്ടിയർ കൂടിയാണ്. ഭർത്താവ് ബാലകൃഷ്ണനെയും കൂട്ടിയാണ് കുടവുമേന്തി വീടുകൾ കയറുന്നത്. പ്രമുഖ സ്ഥാനാർഥികൾ മത്സരിക്കുന്ന വാർഡ് കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

