മങ്കരയിൽ ശലഭോദ്യാനം തുറന്നു
text_fieldsമങ്കര കാളികാവ് പുഴയോരത്ത് ഒരുക്കിയ ശലഭോദ്യാനം പഞ്ചായത്ത് പ്രസിഡൻറ് എസ്. ജിൻസി ഉദ്ഘാടനം ചെയ്യുന്നു
മങ്കര: മങ്കര കാളികാവ് നീളാതീരത്ത് പൂമ്പാറ്റകൾക്ക് ശലഭോധ്യാനമൊരുക്കി പഞ്ചായത്ത്. ജൈവവൈവിധ്യ ബോർഡിെൻറ അഞ്ചുലക്ഷം രൂപ ചെലവിലാണ് ശലഭോധ്യാനം. 40ഒാളം വരുന്ന വിവിധ തരത്തിലുള്ള പൂച്ചെടികൾ തയാറാക്കിയിട്ടുണ്ട്.
കൂടാതെ പുഴയോരങ്ങളിൽ മുളങ്കൂട്ടം, കരിമ്പന, ഔഷധത്തോട്ടം, സ്കൂളുകളിൽ പൂന്തോട്ടം, ജൈവവൈവിധ്യ തോട്ടം എന്നിവയും ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡൻറ് എസ്. ജിൻസി ശലഭോദ്യാനം തുറന്നുനൽകി. വൈസ് പ്രസിഡൻറ് ഇ.ആർ. ശശി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ ഇ.പി. സദാശിവൻ, കെ.വി. ശശികല, കെ.ആർ. ഷാജി, പി.സി. കുമാരൻ, കൃഷി ഓഫിസർ സ്മിത സാമുവൽ, കൃഷി അസിസ്ഡറ്റൻറുമാരായ ടി. കൃഷ്ണപ്രസാദ്, കെ. കല, സരിത, എം. നാരായണൻകുട്ടി, മോഹനകൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി ജയദാസ്, ബി.എം.സി കോഒാഡിനേറ്റർ ഐശ്വര്യ അച്യുതൻ എന്നിവർ സംസാരിച്ചു.

