മങ്കര: അംഗൻവാടിയിലേക്ക് കാൽലക്ഷം രൂപയുടെ കളിക്കോപ്പുകൾ സമ്മാനിച്ച് വിദേശ മലയാളി കുടുംബം. മങ്കര പഞ്ചായത്തിലെ 12ാം വാർഡിലെ കുനിയംമ്പാടം അംഗൻവാടിയിലേക്കാണ് ലണ്ടനിൽ താമസിക്കുന്ന കുഴൽമന്ദം സ്വദേശികളായ സ്വപ്ന സത്യൻ, ശബ്ന സത്യൻ എന്നിവർ കളിക്കോപ്പുകളെത്തിച്ച് അംഗൻവാടിയിലേക്ക് സൗജന്യമായി കൈമാറിയത്.
മങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.എൻ. ഗോകുൽദാസ് കളിക്കോപ്പുകൾ ഏറ്റുവാങ്ങി. മകൻ ആദവ് പ്രവീൺ കുട്ടികൾക്ക് മിഠായി വിതരണം ചെയ്തു. എം.വി. രമേശ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ. ജിത്തു, പഞ്ചായത്തംഗം കെ.ബി. വിനോദ് കുമാർ, അംഗൻവാടി വർക്കർ ബേബി വിമല, കെ.പി. സുനിത എന്നിവർ സംസാരിച്ചു. ദേശീയ അധ്യാപക മുൻ അവാർഡ് ജേതാവായ കുഴൽമന്ദം സ്വദേശി രമണിയുടെ മക്കളാണ് ഇരുവരും. 34 കുട്ടികളാണ് അംഗൻവാടിയിലുള്ളത്. രക്ഷിതാക്കളും പങ്കെടുത്തു.