Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമണികണ്ഠന്റെ വിയോഗം;...

മണികണ്ഠന്റെ വിയോഗം; കണ്ഠമിടറി വീടും നാടും

text_fields
bookmark_border
മണികണ്ഠന്റെ വിയോഗം; കണ്ഠമിടറി വീടും നാടും
cancel
camera_alt

മ​ണി​ക​ണ്ഠ​ന്റെ മൃ​ത​ദേ​ഹം ക​ണ്ട് പൊ​ട്ടി​ക്ക​ര​യു​ന്ന ഭാ​ര്യ ഉ​ഷ

ച​ങ്ങ​രം​കു​ളം: തൃ​ശൂ​രി​ലെ മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ടു​പു​ര​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മ​രി​ച്ച ച​ങ്ങ​രം​കു​ളം ആ​ല​ങ്കോ​ട് അ​ട്ടേ​ക്കു​ന്ന് പ​ള്ളി​യാ​ലി​ല്‍ പ​റ​മ്പി​ല്‍ മ​ണി​ക​ണ്ഠ​ന്റെ (60) വി​യോ​ഗം നാ​ടി​ന് തീ​രാ​വേ​ദ​ന​യാ​യി. ക​ൽ​പ​ണി ചെ​യ്ത് കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന മ​ണി​ക​ണ്ഠ​ന്‍ അ​ധി​ക വ​രു​മാ​നം ല​ഭി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് സീ​സ​ണ്‍ സ​മ​യ​ങ്ങ​ളി​ല്‍ വെ​ടി​ക്കെ​ട്ട് നി​ര്‍മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് പോ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ബ​ന്ധു​ക്ക​ളോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടു​മൊ​പ്പം തൃ​ശൂ​രി​ൽ ജോ​ലി​ക്കു​പോ​യ​ത്. അ​പ​ക​ട​സ​മ​യ​ത്ത് സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളു​മാ​യി അ​ഞ്ചോ​ളം പേ​ർ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ഇ​തി​ല്‍ ഒ​രാ​ള്‍ മാ​ത്ര​മാ​ണ് ഗു​രു​ത​ര പ​രി​ക്കോ​ടെ ര​ക്ഷ​പ്പെ​ട്ട​ത്.

മ​ണി​ക​ണ്ഠ​ന്റെ അ​ച്ഛ​ന്റെ സ​ഹോ​ദ​ര​ന്റെ മ​ക​ളു​ടെ ഭ​ര്‍ത്താ​വ് കൊ​ള​ത്തൂ​ര്‍ സ്വ​ദേ​ശി സു​ബ്ര​ഹ്മ​ണ്യ​നും സു​ഹൃ​ത്തു​ക്ക​ളാ​യ എ​ട​പ്പാ​ള്‍ സ്വ​ദേ​ശി വി​ജ​യ​നും കു​മ​ര​ന​ല്ലൂ​ര്‍ സ്വ​ദേ​ശി വാ​സു​ദേ​വ​നും അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യാ​ത്ത രീ​തി​യി​ലാ​യി​രു​ന്ന മ​ണി​ക​ണ്ഠ​ന്റെ മൃ​ത​ദേ​ഹം ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ ബ​ന്ധു​ക്ക​ള്‍ക്ക് വി​ട്ടു​ന​ല്‍കി.

മൃ​ത​ദേ​ഹം 10.30ഓ​ടെ ആ​ല​ങ്കോ​ട് അ​ട്ടേ​ക്കു​ന്ന് വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ൾ വൈ​കാ​രി​ക രം​ഗ​ങ്ങ​ള്‍ക്കാ​ണ് വീ​ടും നാ​ടും സാ​ക്ഷ്യം​വ​ഹി​ച്ച​ത്. അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​നാ​യി ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രു​മാ​യി നി​ര​വ​ധി പേ​ര്‍ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. ഉ​ച്ച​ക്ക് 12ഓ​ടെ മൃ​ത​ദേ​ഹം പൊ​ന്നാ​നി പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍ എ​ത്തി​ച്ച് സം​സ്ക​രി​ച്ചു. മു​ന്‍ ​ബ്ലോ​ക്ക് അം​ഗം ഉ​ഷ​യാ​ണ് മ​ണി​ക​ണ്ഠ​ന്റെ ഭാ​ര്യ. മ​ക​ള്‍: രേ​ഷ്മ. മ​രു​മ​ക​ന്‍: ദി​വ്യ​രാ​ജ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mourningThrissurMundathikkode Fire Accident
News Summary - Manikandan's demise; Home and country in mourning
Next Story