Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൃക്കരോഗിയായ ഗൃഹനാഥൻ ചികിത്സ സഹായം തേടുന്നു

text_fields
bookmark_border
Man seeks medical help
cancel
camera_alt

ച​ന്ദ്ര​ശേ​ഖ​ര​ൻ

പെരിങ്ങോട്ടുകുറുശ്ശി: പറക്കമുറ്റാത്ത രണ്ട് മക്കളെ ചേർത്തുപിടിച്ച് ചന്ദ്രശേഖരൻ കേഴുകയാണ്, ജീവിതം തിരിച്ചുപിടിക്കാൻ. വൃക്കരോഗിയായി ജീവിതം തള്ളിനീക്കുന്ന പരുത്തിപ്പുള്ളി സ്വദേശി ഊരംകോട് ചന്ദ്രശേഖരൻ (53) ആണ് കാരുണ്യഹസ്തത്തിന് കൈനീട്ടുന്നത്. കടബാധ്യതകൾ വീട്ടാനും വീടും സ്വപ്നം കണ്ടാണ് നാലു വർഷംമുൻപ് ചന്ദ്രശേഖരൻ ദുബൈയിലേക്ക് പറന്നത്. ഇതിനിടെ വൃക്കരോഗം പിടിപ്പെട്ട് മടങ്ങേണ്ടി വന്നു.

ബാങ്കുകാരുടെ ജപ്തി ഭീഷണി ഒരു ഭാഗത്ത്, മറുഭാഗത്ത് ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് നടത്താനും വീട്ടു ചെലവുകൾക്കും പണം കണ്ടെത്താനാകാത്ത ദുരവസ്ഥയാണിപ്പോൾ. ഭാര്യ വിജയക്കും മക്കളായ ഐശ്വര്യ, ആനന്ദ് എന്നിവർക്കുമുള്ള ഏക ആശ്രയമാണ് ചന്ദ്രശേഖരൻ. ചികിത്സ ധനസമാഹരണത്തിന് ചന്ദ്രശേഖരന്‍റെ പേരിൽ എസ്.ബി.ഐ-കോട്ടായി ശാഖയിൽ 4156009 6855 എന്ന നമ്പറിൽ അക്കൗണ്ട് തുടങ്ങി. ഐ.എഫ്.എസ് കോഡ്-SBIN0012889. ഫോൺ: 8089573705. ഗൂഗിൾ പേ നമ്പർ -8089573705.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man with kidney disease seeks medical help
Next Story