കാലൊച്ചക്ക് കാതോർത്ത് മലമ്പുഴ റോക്ക് ഗാർഡൻ
text_fieldsമലമ്പുഴ: ഒരു കാലത്ത് പ്രശസ്തമായ വിനോദ സഞ്ചാരകേന്ദ്രമായിരുന്ന മലമ്പുഴ റോക്ക് ഗാർഡനിലെ ശിൽപങ്ങൾ ആൾപ്പെരുമാറ്റത്തിന് കാതോർക്കുന്നു. സന്ദർശകരുടെ ഒഴുക്ക് നിലച്ചതോടെ ക്ലാവ് പിടിച്ച പാറക്കഷ്ണങ്ങളാകുകയാണിവിടം.
തരിശ് കിടന്ന പാറക്കെട്ടുകളുള്ള പ്രദേശത്ത് പാറകഷ്ണങ്ങളിൽ കഥകളി, തെയ്യം, കളരിപ്പയറ്റ്, തിരുവാതിരകളി, മറ്റ് നാടൻ കലാരൂപങ്ങൾ ഉൾപ്പെടെ ഒരുക്കി സഞ്ചാരികളെ വരവേൽക്കുകയും നമ്മുടെ പാരമ്പര്യത്തെ തലമുറകൾക്കായി കാത്തുവെക്കുകയും ചെയ്ത പൂന്തോട്ടമാണ് അനാഥമായ നിലയിലുള്ളത്.
ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികൾ, ക്യാനുകൾ, ടൈൽസ്, ഗ്രാനൈറ്റ്സ്, കല്ലുകൾ, വൈദ്യുത ഫ്യൂസ് കാരിയറുകൾ, പവർ ഇൻസുലേറ്ററുകൾ, പൊട്ടിയ വളകൾ തുടങ്ങിയ പാഴ് വസ്തുക്കളാൽ നിർമിച്ചവയാണ് ഇവിടത്തെ പ്രദർശനവസ്തുക്കൾ. കല്ലുകളിൽ തീർത്ത മായാജാലം കാണാൻ സന്ദർശകർ ഒഴുകിയെത്തിയിരുന്ന കാലം ഉണ്ടായിരുന്നു. എന്നാൽ അധികൃതരുടെ അവഗണനയിൽ അനാഥമായ അവസ്ഥയിലാണ് ഗാർഡനിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

