Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമലമ്പുഴയിലെ...

മലമ്പുഴയിലെ കുട്ടിപാർക്ക് നിശ്ചലം

text_fields
bookmark_border
Malampuzha childrens park
cancel
camera_alt

മ​ല​മ്പു​ഴ​യി​ലെ അ​ട​ച്ചി​ട്ട കു​ട്ടി​ക​ളു​ടെ ഉ​ദ്യാ​നം

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ​യി​ലെ കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് നി​ശ്ച​ലം. ഡാ​മി​ന്‍റെ പ്ര​ധാ​ന ഉ​ദ്യാ​ന​ത്തോ​ടു​ചേ​ർ​ന്നാ​ണ് കു​ട്ടി​ക​ളു​ടെ ഉ​ദ്യാ​ന​വും. ഒ​ന്നാം​ഘ​ട്ട കോ​വി​ഡി​ൽ അ​ട​ച്ചി​ട്ട പ്ര​ധാ​ന ഉ​ദ്യാ​നം ലോ​ക്ഡൗ​ൺ ഇ​ള​വു​ക​ളു​ടെ ഭാ​ഗ​മാ​യി തു​റ​ന്നു​കൊ​ടു​ത്തെ​​ങ്കി​ലും കു​ട്ടി​ക​ളു​ടെ ഉ​ദ്യാ​നം അ​ടി​ച്ചി​ട്ടി​രി​ക്കു​ക‍യാ​ണ്.

ഒ​ന്ന​ര​വ​ർ​ഷ​ത്തോ​ളം അ​ട​ഞ്ഞു​കി​ട​ന്ന​തോ​ടെ ക​ളി​ക്കോ​പ്പു​ക​ളും യ​ന്ത്ര​സാ​മ​ഗ്രി​ക​ളും ക​സേ​ര​ക​ളും തു​രു​മ്പ്​ പി​ടി​ച്ച് ന​ശി​ച്ച​താ​ണ് കാ​ര​ണം. സ​ഞ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ് കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്. കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ലാ​ണെ​ങ്കി​ലും ഇ​വി​ടെ​യു​ള്ള ഊ​ഞ്ഞാ​ൽ തു​ട​ങ്ങി​യ​വ മു​തി​ർ​ന്ന​വ​ർ​ക്കും ഏ​റെ പ്രി​യ​ങ്ക​ര​മാ​ണ്.

ഉ​ദ്യാ​നം അ​ട​ച്ചി​ട്ട​തി​നാ​ൽ കു​ട്ടി​ക​ളു​മാ​യി എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ഏ​റെ നി​രാ​ശ​യോ​ടെ​യാ​ണ് മ​ട​ങ്ങു​ന്ന​ത്. നി​ര​വ​ധി​യാ​ളു​ക​ൾ പാ​ർ​ക്ക് എ​ത്ര​യും വേ​ഗം തു​റ​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​തും ശ​രി​യാ​യ പ​രി​ച​ര​ണ​മി​ല്ലാ​ത്ത​തു​മാ​ണ് കേ​ടു​വ​രാ​ൻ കാ​ര​ണം.

മു​ൻ പ്ര​ധാ​ന​മ​ന്ത്രി നെ​ഹ്റു​വി​ന്‍റെ പ്ര​തി​മ​യും കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​നോ​ട് ചേ​ർ​ന്നു​ണ്ട്. അ​ണ​ക്കെ​ട്ടും ഉ​ദ്യാ​ന​വും നെ​ഹ്റു സ​ന്ദ​ർ​ശി​ച്ച​തി​ന്‍റെ ഓ​ർ​മ​ക്കാ​യാ​ണ് പ്ര​തി​മ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ന​വം​ബ​ർ പ​തി​നാ​ലി​ന് ശി​ശു​ദി​ന​ത്തി​ൽ ഇ​വി​ടെ കു​ട്ടി​ക​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ന​ട​ത്താ​റു​ള്ള​താ​ണ്. ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ​യും ജി​ല്ല വി​നോ​ദ സ​ഞ്ചാ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ഇ​വി​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. അ​തേ​സ​മ​യം, അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി ര​ണ്ടാ​ഴ്ച​ക്ക​കം ഉ​ദ്യാ​നം തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് പാ​ർ​ക്കി​ന്‍റെ ചു​മ​ത​ല​യു​ള്ള ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malampuzha childrens park
News Summary - Malampuzha children's park
Next Story