Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ര​തി​ഷേ​ധം ഫ​ലം...

പ്ര​തി​ഷേ​ധം ഫ​ലം ക​ണ്ടു; മ​ല​മ്പു​ഴ ക​നാ​ൽ പാ​ലം പു​തു​ക്കി​പ്പ​ണി​യും 

text_fields
bookmark_border
malambuzha-bridge
cancel
camera_alt????????? ???????????? ??????????????? ????????????

മാ​ത്തൂ​ർ (പാലക്കാട്​): കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ത​ക​ർ​ച്ച ഭീ​ഷ​ണി നേ​രി​ടു​ന്ന ക​നാ​ൽ പാ​ലം പു​തു​ക്കി​പ​ണി​യും. സ്വ​കാ​ര്യ ക​മ്പ​നി​യി​ലേ​ക്ക് അ​മി​ത​ഭാ​രം ക​യ​റ്റി​വ​ന്ന ലോ​റി​ക​ൾ ഓ​ട്ടം ന​ട​ത്തി ക​നാ​ൽ പാ​ല​ത്തി​​െൻറ വ​ശ​ങ്ങ​ളും കൈ​വ​രി​ക​ളും ത​ക​ർ​ന്ന​ത് ജൂ​ൺ 21ന് ‘​മാ​ധ്യ​മം’​വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. 

ഇ​തേ തു​ട​ർ​ന്ന്​ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ മ​ല​മ്പു​ഴ ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് സ്വ​കാ​ര്യ ക​മ്പ​നി ഉ​ട​മ​യോ​ട് പു​തു​ക്കി​പ്പ​ണി​യാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. 1950ൽ ​നി​ർ​മി​ച്ച പാ​ല​മാ​ണി​ത്. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്നും അ​മി​ത​ഭാ​രം ക​യ​റ്റി വ​രു​ന്ന ലോ​റി​ക​ൾ​ക്ക് പാ​ല​ത്തി​ലൂ​ടെ ഗ​താ​ഗ​തം നി​രോ​ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യും എ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്. 

പാ​ലം ത​ക​ർ​ന്നാ​ൽ നൂ​റു​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ​യും പ്ര​ദേ​ശ​ത്തെ ഏ​റെ പ്രാ​ചീ​ന​മാ​യ കാ​പ്പി​ക്കാ​ട് കാ​പ്പി​ൽ അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലേ​ക്കു​മു​ള്ള യാ​ത്ര ത​ട​സ്സ​പ്പെ​ടും. 

Show Full Article
TAGS:palakkad bridge Canal kerala news 
News Summary - malambuzha canal bridge will build again
Next Story