നിർമാണ മേഖലയിൽ നിർമിത ബുദ്ധിയുടെ സാധ്യതകൾ; മാധ്യമം ശിൽപശാല 19ന്
text_fieldsപാലക്കാട്: ഒരു വീട്, അല്ലെങ്കിൽ എന്തുതരം നിർമാണം ആകട്ടെ, ചിന്ത തുടങ്ങുമ്പോൾ തന്നെ അവ പൂർത്തിയായ രൂപത്തിൽ നിങ്ങളുടെ മുമ്പിൽ എത്തിയാലോ? അവ പൂർത്തിയായേക്കാവുന്ന സമയം, ചെലവ്, അഭിമുഖീകരിക്കാവുന്ന വെല്ലുവിളികൾ, അവ തരണം ചെയ്യാനുള്ള മാർഗങ്ങൾ എന്നിവക്കുള്ള മറുപടി വളരെ എളുപ്പത്തിൽ നിങ്ങൾക്ക് മുമ്പിൽ എത്തിയാലോ?.
നിർമിത ബുദ്ധിയുടെ (എ.ഐ) ചിറകിൽ കുതിച്ചുപായുന്ന ലോകത്ത് ഇന്ന് എല്ലാം സാധ്യമാണ്. സ്ഥലം, ബജറ്റ്, മെറ്റീരിയൽ എന്നിവ അടിസ്ഥാനമാക്കി വ്യത്യസ്ത ഓപ്ഷനുകൾ സൃഷ്ടിച്ചുകൊണ്ട് പെർഫെക്ട് ഡിസൈൻ എ.ഐ സാധ്യമാക്കുന്നു. ത്രി.ഡി മോഡലിങ്, ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ് എന്നിവ മെച്ചപ്പെടുത്തി ജോലികൾ ഓട്ടോമേറ്റ് ചെയ്ത് പ്രോജക്ട് ആസൂത്രണം എളുപ്പം മെച്ചപ്പെടുത്താനാകും. സെൻസറുകളും ഡ്രോണുകളും നിർമാണഘട്ടങ്ങളിൽ ഉപയോഗപ്പെടുത്തുന്നതിലൂടെ ചെലവ് കുറക്കാം.
നാളെയുടെ നിർമാണ ആസൂത്രണത്തിൽ നിർബന്ധമായേക്കാവുന്ന ഹരിത നിർമാണ വഴിയിലാണ് നിർമിത ബുദ്ധിയുടെ സഞ്ചാരം. നിർമിതബുദ്ധിയെ ഇനിയും അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാനാവില്ല, പ്രത്യേകിച്ച് നിർമാണ മേഖലയിലുള്ളവർക്ക്. ഈ സാഹചര്യത്തിൽ ‘മാധ്യമം’ നിർമിതബുദ്ധിയിലേക്കുള്ള വഴികാട്ടിയായി നിങ്ങൾക്ക് മുമ്പിലെത്തുകയാണ്. എൻജിനീയർമാർ, കോൺട്രാക്ടർമാർ, ആർക്കിടെക്ടുമാർ, പ്രോജക്ട് മാനേജർമാർ തുടങ്ങിയവർക്കായി നിർമാണ മേഖലയിൽ നിർമിത ബുദ്ധിയുടെ സാധ്യതകൾ അറിയാൻ മാധ്യമം ശിൽപശാല സംഘടിപ്പിക്കുന്നു.
ജൂലൈ 19ന് രാവിലെ 10ന് പാലക്കാട് ടോപ് ഇൻ ടൗൺ ഹാളിൽ (കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് എതിർവശം) നടക്കുന്ന ശിൽപശാലക്ക് പ്രശസ്ത എ.ഐ വിദഗ്ധൻ കൃഷ്ണകുമാർ നേതൃത്വം നൽകും. രാവിലെ 10 മുതൽ ഉച്ചക്ക് ഒരുമണി വരെയാണ് ശിൽപശാല.
സൗജന്യ രജിസ്ട്രേഷന് -www.madhyamam.com/AlWorkshop അല്ലെങ്കിൽ +91 9605036617 ൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

