കരുണ വറ്റാത്ത പിഞ്ചു കൈകളിലൂടെ ഒഴുകിയെത്തിയത് മൂന്ന് ലക്ഷത്തോളം രൂപ
text_fieldsമാധ്യമം ഹെൽത്ത് കെയറിനുവേണ്ടി പേഴുങ്കര മോഡൽ ഹൈസ്കൂൾ ശേഖരിച്ച 2,95,379 രൂപ
നൂറുൽ ഹുദാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.പി. അലവി ഹാജി മാധ്യമം ഫീൽഡ് ഓഫിസർ സെയ്ത് മുഹമ്മദിന് കൈമാറുന്നു
പാലക്കാട്: കാരുണ്യത്തിന്റെ കരസ്പർശം നൽകുന്ന ആശ്വാസത്തിനായി കാത്തിരിക്കുന്നവർ നമ്മുടെ നാട്ടിൽ ഏറെയുണ്ട്. മനുഷ്യന് സഹജീവികളോടുള്ള കടപ്പാടിന്റെയും സ്നേഹത്തിന്റെയും പ്രേരണ കൊണ്ട് ചെയ്യുന്ന ഉദാത്ത സേവനങ്ങൾക്കായി പേഴുങ്കര മോഡൽ ഹൈസ്കൂളിൽനിന്ന് ഒഴുകിയെത്തിയത് കരുണ വറ്റാത്ത പിഞ്ചു കുഞ്ഞുങ്ങൾ സമാഹരിച്ച മൂന്ന് ലക്ഷത്തോളം രൂപ.
മാധ്യമം ഹെൽത്ത് കെയറിനുവേണ്ടി പേഴുങ്കര മോഡൽ ഹൈസ്കൂൾ ശേഖരിച്ച 2,95,379 രൂപ 27ാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ നൂറുൽ ഹുദാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.പി. അലവി ഹാജി മാധ്യമം ഫീൽഡ് ഓഫിസർ സെയ്ത് മുഹമ്മദിന് കൈമാറി. കെ.പി. വിജയകുമാർ, ജമാഅത്തെ ഇസ്ലാമി ജില്ല സമിതി അംഗം ബഷീർ ഹസൻ നദ്വി, മാധ്യമം ജില്ല കോഓഡിനേറ്റർ കെ.എ. അബ്ദുസ്സലാം, ഹെൽത്ത് കെയർ ജില്ല കോഓഡിനേറ്റർ അൻസാരി, സ്കൂൾ അക്കാദമിക് ഡയറക്ടർ ഡി.എം. ശരീഫ്, പ്രിൻസിപ്പൽ പുഷ്പരാജ്, മാനേജർ മുഹമ്മദ് അഷ്റഫ്, ട്രസ്റ്റ് മെംബർമാരായ ഹനീഫ, എ.പി. കുഞ്ഞാലൻ, പി.ടി.എ പ്രസിഡന്റ് മുഹമ്മദലി എന്നിവർ പങ്കെടുത്തു.
ഹെൽത്ത്കെയറിനായി ഏഴാം ക്ലാസ് വിദ്യാർഥി എം. റനീഷ 19,306 രൂപ സമാഹരിച്ച് നൽകി. ഏഴാം ക്ലാസിലെതന്നെ ഷഹ്റ സക്കീർ ഹുസൈൻ 11,600 രൂപയും നാലാം ക്ലാസിലെ കെ. ഇവ സഹ്റ 7040 രൂപയും സമാഹരിച്ച് ദൗത്യത്തിൽ ശ്രദ്ധേയ നേട്ടം കൈവരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

