മാധ്യമം ഹെൽത്ത് കെയറിന് അൽ മദ്റസത്തുൽ ഇസ്ലാമിയ വിദ്യാർഥികളുടെ സഹായഹസ്തം
text_fieldsഒറ്റപ്പാലം അൽ മദ്റസത്തുൽ ഇസ്ലാമിയ വിദ്യാർഥികൾ സ്വരൂപിച്ച തുക മാധ്യമം
ഹെൽത്ത് കെയർ പദ്ധതിയിലേക്ക് പ്രിൻസിപ്പൽ വി.പി. മുഹമ്മദലിയിൽനിന്ന്
മാധ്യമം ഏരിയ കോഓഡിനേറ്റർ മുജീബ് റഹ്മാൻ ഏറ്റുവാങ്ങുന്നു
ഒറ്റപ്പാലം: മാധ്യമം ഹെൽത്ത് കെയർ പദ്ധതിയിലേക്ക് മദ്റസ വിദ്യാർഥികളുടെ സഹായഹസ്തം. ഒറ്റപ്പാലം അൽ മദ്റസത്തുൽ ഇസ്ലാമിയയിലെ വിദ്യാർഥികൾ സ്വരൂപിച്ച 19,250 രൂപയാണ് നിർധന രോഗികൾക്ക് ആശ്വാസം പകരുന്ന മാധ്യമം ഹെൽത്ത് കെയർ പദ്ധതിക്ക് നൽകിയത്. മദ്റസ രക്ഷാകർതൃ യോഗത്തിൽ പ്രിൻസിപ്പൽ വി.പി. മുഹമ്മദലിയിൽനിന്ന് ‘മാധ്യമം’ ഏരിയ കോഓഡിനേറ്റർ മുജീബ് റഹ്മാൻ തുക ഏറ്റുവാങ്ങി.
മാധ്യമം ഹെൽത്ത് കെയർ അംബാസഡർ മൻസൂർ ആലത്തൂർ, മസ്ജിദുൽ ഹിദായ ഖത്തീബ് റിയാസ് പുലാപ്പറ്റ, മദ്റസ മാനേജ്മെന്റ് കമ്മിറ്റി, പി.ടി.എ അംഗങ്ങളായ ഷരീഫ് വരോട്, ഉസ്മാൻ ഒറ്റപ്പാലം, എം.വി. ഉമ്മർ, എം.എം. ഫൈസൽ, ടി.എ. നാസർ, മുഫ്ലിഹ്, അബ്ദുറഹിമാൻ, റഷീദ്, നൗഫൽ, അധ്യാപികമാരായ ഹബ്സ, സാഫിറ, സമീഹ, ഫാത്തിമ എന്നിവരും രക്ഷാകർത്താക്കളും ചടങ്ങിൽ പങ്കെടുത്തു.
ഏറ്റവും കൂടുതൽ തുക സമാഹരിച്ച റിഹാൻ, ഹംദാൻ ഹാലിം, അലൻ അബ്ദുല്ല, അദിൻ, നിഹാൽ, അയാൻ, ആദിൽ, അബ്ദുല്ല, ഐസിൻ മുഹമ്മദ്, അസാൻ മുഹമ്മദ്, ഇഷാൻ, ഫൈസി, അമാനിസൈൻ, ബാസിമ, റെന ഫെർമിൻ, ഫിസ ഷെഹ്റിൻ, ഫിദ, ഹനിയ്യ, അംന എന്നിവരെ മാധ്യമത്തിന്റെ ഉപഹാരം നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

