വീട് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട്, ശരിക്കും മധുബാലയുടെതാണ് മധുരിക്കുന്ന ഫുൾ എ പ്ലസ്
text_fieldsപ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ മധുബാലയുടെ വീട്
കൊടുവായൂർ: പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മേഞ്ഞ മധുബാലയുടെ കൊച്ചുവീട്ടിൽ ഫുൾ എ പ്ലസിന്റെ തിളക്കം. കൊടുവായൂർ ജി.എച്ച്.എസ് സ്കൂൾ വിദ്യാർഥി പല്ലാവൂർ എം.കെ. തറയിൽ കെ. ദേവന്റെ മകൾ മധുബാലയാണ് പ്ലസ് ടുവിൽ മിന്നുന്ന വിജയം കൈവരിച്ചത്.
ഹ്യുമാനിറ്റീസിൽ 1172 മാർക്കാണ് നേടിയത്. വീട്ടിലെ പ്രയാസങ്ങൾ മറികടന്ന് പഠിച്ച മധുബാലക്ക് അടച്ചുറപ്പുള്ള വീടാണ് ആഗ്രഹം. എട്ട് വർഷത്തിലധികമായി പല്ലശ്ശന പഞ്ചായത്തിൽ ഭവനപദ്ധതിയിൽ കാത്തിരിക്കുകയാണെന്നും കലക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അമ്മ എൻ.എ. സവിത പറഞ്ഞു. സിവിൽ സർവിസ് മോഹമുള്ള മധുബാലക്ക് ഉന്നതപഠനത്തിനും ഭവനത്തിനും സർക്കാറിന്റെ സഹായം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

