Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമധുബാലയുടെ സിവിൽ...

മധുബാലയുടെ സിവിൽ സർവിസ്​ സ്വപ്​നം പൂവണിയുന്നു; ചെലവുകളേറ്റെടുത്ത്​ ടർബോലക്സ്

text_fields
bookmark_border
മധുബാലയുടെ സിവിൽ സർവിസ്​ സ്വപ്​നം പൂവണിയുന്നു; ചെലവുകളേറ്റെടുത്ത്​ ടർബോലക്സ്
cancel
Listen to this Article

പ​ല്ല​ശ്ശ​ന: ചോ​ർ​ന്നൊ​ല്ലി​ക്കു​ന്ന വീ​ട്ടി​ൽ​നി​ന്ന്​ സി​വി​ല്‍ സ​ർ​വി​സ് സ്വ​പ്‌​നം ക​ണ്ട മ​ധു​ബാ​ല​ക്ക്​ പി​ന്തു​ണ​യു​മാ​യി ട​ര്‍ബോ​ല​ക്‌​സ് പെ​യി​ന്റ്സ്. പ്ലാ​സ്റ്റി​ക്​ ഷീ​റ്റി​ട്ട ജീ​ർ​ണി​ച്ച വീ​ട്ടി​ൽ​നി​ന്ന്​ പ്ല​സ് ​ടു ​പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​യെ​ക്കു​റി​ച്ച് ജൂ​ൺ 22ലെ​ '​മാ​ധ്യ​മം' വാ​ർ​ത്ത ക​ണ്ടാ​ണ് ട​ര്‍ബോ​ല​ക്‌​സ് പെ​യി​ന്റ്‌​സ് ക​മ്പ​നി അ​ധി​കൃ​ത​ർ സ​ഹാ​യ​വു​മാ​യെ​ത്തി​യ​ത്.

കൊ​ടു​വാ​യൂ​ർ ജി.​എ​ച്ച്.​എ​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി പ​ല്ലാ​വൂ​ർ എം.​കെ ത​റ​യി​ൽ കെ. ​ദേ​വ​ന്‍റെ മ​ക​ളാ​ണ്​ മ​ധു​ബാ​ല. പ്ല​സ് ടു ​ഹ്യു​മാ​നി​റ്റീ​സി​ൽ 1172 മാ​ർ​ക്കാ​ണ് ഇ​വ​ർ നേ​ടി​യ​ത്. വീ​ട്ടി​ലെ പ്ര​യാ​സ​ങ്ങ​ൾ മ​റി​ക​ട​ന്നാ​ണ് മി​ന്നും​വി​ജ​യം.

മ​ധു​ബാ​ല​യു​ടെ സി​വി​ല്‍ സ​ർ​വി​സ് സ്വ​പ്‌​നം യാ​ഥാ​ർ​ഥ്യ​മാ​കും വ​രെ​യു​ള്ള പ​ഠ​ന ചെ​ല​വു​ക​ള്‍ ഏ​റ്റെ​ടു​ക്കു​ന്ന​താ​യി ട​ര്‍ബോ​ല​ക്‌​സ് പെ​യി​ന്റ്‌​സ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ ര​ഘു കു​ട്ട​ത്ത് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഈ ​വ​ര്‍ഷം ക​മ്പ​നി​യു​ടെ സ്‌​കോ​ള​ര്‍ഷി​പ്പി​നാ​യി ആ​ദ്യം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് മ​ധു​ബാ​ല​യാ​ണെ​ന്നും തു​ട​ര്‍ന്നും ഇ​ത്ത​ര​ത്തി​ല്‍ സ്‌​കോ​ള​ര്‍ഷി​പ്പു​ക​ള്‍ ന​ല്‍കു​മെ​ന്നും ര​ഘു കു​ട്ട​ത്ത്​ അ​റി​യി​ച്ചു.

സ്‌​കോ​ള​ര്‍ഷി​പ് ഓ​ഫ​ര്‍ ലെ​റ്റ​റും മൊ​മ​ന്റോ​യും കൈ​മാ​റി. സീ​നി​യ​ര്‍ മാ​നേ​ജ​ര്‍ സൗ​മ്യ സു​നി​ത്ത് കാ​ഷ് അ​വാ​ര്‍ഡ് ന​ല്‍കി. ഫൈ​നാ​ന്‍സ് മാ​നേ​ജ​ര്‍ കെ. ​വി​പി​ന്‍, സെ​യി​ല്‍സ് മാ​നേ​ജ​ര്‍ കെ.​എ. അ​നൂ​പ് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:civil serviceMadhubala
News Summary - Madhubala's dream of civil service is coming true
Next Story