Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപഞ്ചസാര ലോഡുമായി പോയ...

പഞ്ചസാര ലോഡുമായി പോയ ലോറി കത്തിനശിച്ചു

text_fields
bookmark_border
പഞ്ചസാര ലോഡുമായി പോയ ലോറി കത്തിനശിച്ചു
cancel
camera_alt

പത്തിരിപ്പാല പതിനാലാംമൈലിൽ ചരക്ക് ലോറിക്ക്

തീപിടിച്ചപ്പോൾ

Listen to this Article

പത്തിരിപ്പാല: പാലക്കാട്-കുളപ്പുള്ളി സംസ്ഥാന പാതയിൽ നിർത്തിയിട്ട ചരക്ക് ലോറിക്ക് തീപിടിച്ചു. പത്തിരിപ്പാല 14ാം മൈലിന് സമീപം ഞായാറാഴ്ച രാത്രി 11.30 യോടെയാണ് സംഭവം. കർണാടകയിൽനിന്ന് പഞ്ചസാര ചാക്കുമായി പോകുന്ന ലോറിയിലാണ് തീപടർന്നത്. ലോറിയുടെ ക്യാബിനിൽനിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം.

സമീപവാസികൾ ഫയർഫോഴ്സിനെ വിവരം അറിയിച്ചതോടെ കോങ്ങാട് നിന്നും പാലക്കാട് നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പാലക്കാട്, കോങ്ങാട്, സ്റ്റേഷനുകളിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്.

കോങ്ങാട്ഫയർ ആൻറ് റസ്ക്യൂ ഓഫീസർ ഷാജി മോൻ, സന്തോഷ് കുമാർ, രാജീവ്, ആരിഫ്, ഡ്രൈവർ അബ്ദുൾ അസീസ്, ഹോം ഗാർഡ് രവി, പാലക്കാട് യൂനിറ്റിലെ ഫയർ ആൻറ് റസ്ക്യു ഓഫീസർ പ്രദീപ് കുമാർ, ഷാജി, ശിവൻ, അശോകൻ, വികാസ് എന്നിവർ നേതൃത്വം നൽകി. ഏകദേശം ഒരു മണിയോടെ തീ പൂർണമായും അണച്ചു. ലോറിയുടെ മുൻഭാഗം കത്തിക്കരിഞ്ഞു. പഞ്ചസാര ചാക്കും ഭാഗികമായി കത്തിനശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewslorryPalakkadcatches fire
News Summary - Lorry carrying sugar catches fire
Next Story