Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightറാ​ന്ത​ൽ...

റാ​ന്ത​ൽ വി​ള​ക്കു​മാ​യി പ്ര​ചാ​ര​ണം

text_fields
bookmark_border
Election memory,
cancel
camera_alt

ടി.​എ​സ്. ദാ​സ്

പു​തു​പ്പ​രി​യാ​രം: നി​ര​വ​ധി തെ​ര​ഞ്ഞെ​ടു​പ്പ് വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച ഓ​ർ​മ​ക​ളി​ലാ​ണ് പു​തു​പ്പ​രി​യാ​ര​ത്തെ ടി.​എ​സ്. ദാ​സ്. ചു​ണ്ണാ​മ്പും നീ​ല​വും ചു​മ​രെ​ഴു​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത് ഇ​ന്നും മ​റ​ന്നി​ട്ടി​ല്ല. ഇ​ന്ദി​ര ഗാ​ന്ധി, ഇ.​എം.​എ​സ്, ഇ.​കെ. നാ​യ​നാ​ർ, ഇ​മ്പി​ച്ചി​ബാ​വ, സു​ന്നാ സാ​ഹി​ബ്, ടി. ​ശി​വ​ദാ​സ മേ​നോ​ൻ എ​ന്നി​വ​രെ​ല്ലാം പ്ര​ചാ​ര​ണ ഗോ​ദ​യി​ൽ നി​റ​ഞ്ഞു​നി​ന്ന കാ​ലം. അ​ക്കാ​ല​ത്ത് റാ​ന്ത​ൽ വി​ള​ക്ക് പി​ടി​ച്ചാ​ണ് വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണാ​നി​റ​ങ്ങു​ക. ഉ​ച്ച​ഭാ​ഷി​ണി ത​ന്നെ മു​ഖ്യ ആ​യു​ധം. പാ​ല​ക്കാ​ട് കോ​ട്ട​മൈ​താ​നി​യി​ൽ ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ പ്ര​സം​ഗം കേ​ൾ​ക്കാ​ൻ എ​ല്ലാ രാ​ഷ്ട്രീ​യ​ക്കാ​രും എ​ത്തി​യി​രു​ന്നു. ദേ​ശീ​യ നേ​താ​ക്ക​ൾ പ്ര​സം​ഗി​ക്കാ​ൻ വി​ദൂ​ര ദി​ക്കു​ക​ളി​ലെ​ത്തു​മ്പോ​ൾ ലോ​റി​യി​ൽ ക​യ​റി​പ്പ​റ്റി​യാ​വും യാ​ത്ര.

അ​ന്തി​യു​റ​ക്ക​വും ക​ഴി​ഞ്ഞ് നേ​രം പു​ല​രു​മ്പോ​ഴാ​ണ് വീ​ട്ടി​ലെ​ത്തു​ക. പു​തു​പ്പ​രി​യാ​രം പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്റ്, വി​ക​സ​ന സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ടി.​എ​സ്. നി​ല​വി​ൽ സി.​പി.​ഐ ജി​ല്ല ക​മ്മി​റ്റി അം​ഗ​മാ​ണ്. സ​പ്ത​തി പി​ന്നി​ട്ടി​ട്ടും സാ​മൂ​ഹി​ക രാ​ഷ്ടീ​യ മേ​ഖ​ല​യി​ൽ നി​റ​സാ​ന്നി​ധ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election memoryLok sabha elections 2024
News Summary - Lok sabha elections 2024
Next Story