ചൂടിൽ വാടില്ല, തെരഞ്ഞെടുപ്പാവേശം
text_fieldsകാഞ്ഞിക്കുളത്ത് യു.ഡി.എഫ് പാലക്കാട് ലോക്സഭ മണ്ഡലം സ്ഥാനാർഥി വി.കെ. ശ്രീകണ്ഠൻ
പ്രചാരണത്തിനിടെ
മുണ്ടൂർ: അവധി ദിനത്തിലും തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുന്ന കാഴ്ചയാണ് പാലക്കാട് ലോക്സഭ മണ്ഡലത്തിലേത്. യു.ഡി.എഫ് പാലക്കാട് ലോക്സഭ സ്ഥാനാർഥി വി.കെ. ശ്രീകണ്ഠന്റെ വോട്ട് തേടിയുള്ള പര്യടനം ഞായറാഴ്ച മലമ്പുഴ നിയമസഭ മണ്ഡലത്തിലെ മലമ്പുഴ, പുതുശ്ശേരി ബ്ലോക്കുകൾക്ക് കീഴിലുള്ള ആറ് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു. മുണ്ടൂർ പഞ്ചായത്ത് അതിർത്തി പ്രദേശമായ കാഞ്ഞിക്കുളത്ത് നിന്നാണ് പര്യടനം തുടങ്ങിയത്. പുനത്തിൽ, ഒമ്പതാം മൈൽ, പൂത്തൂർ, മന്ദത്ത് പറമ്പ്, മുണ്ടൂർ എന്നിവിടങ്ങളിലും ഉച്ചവരെ പര്യടനം നടത്തി. വൈകീട്ട് മലമ്പുഴയിലും പരിസര പ്രദേശങ്ങളിലും പര്യടനം നടത്തി.
യു.ഡി.എഫ് മലമ്പുഴ മണ്ഡലം കമ്മിറ്റി ചെയർമാൻ കോയക്കുട്ടി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.എം. ബഷീർ, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി സതീഷ് തിരുവാലത്തൂർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വാസു, രാജേഷ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥിയെ അനുഗമിച്ചു.
മാത്തൂർ: വി.കെ. ശ്രീകണ്ഠന് മാത്തൂർ ചുങ്കമന്ദം സെന്ററിൽ സ്വീകരണം നൽകി. കെ.പി.സി.സി സെക്രട്ടറി പി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ പി. ബാലഗോപാൽ, ഡി.സി.സി സെക്രട്ടറി ജി. ശിവരാജൻ, സി.എം.പി സംസ്ഥാന സമിതിയംഗം കെ. അരവിന്ദാക്ഷൻ, പിരായിരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.കെ. പ്രിയ കുമാരൻ, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ സുധാകരൻ പ്ലാങ്ങാട്, പി.ആർ. പ്രസാദ്, പി.വി. അബ്ദുൽ ഖാദർ, സൈതലവി പൂളക്കാട്, കെ. ഉദയപ്രകാശ്, സ്ഥാനാർഥി വി.കെ. ശ്രീകണ്ഠൻ എന്നിവർ സംസാരിച്ചു.
കല്ലടിക്കോട്: എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബി.ജെ.പി കരിമ്പ മണ്ഡലം റോഡ് ഷോ സംഘടിപ്പിച്ചു. കാരാകുറുശ്ശി അയ്യപ്പൻകാവ് ജങ്ഷനിൽനിന്ന് ആരംഭിച്ച റോഡ് ഷോ വിവിധ പഞ്ചായത്തുകളിൽ പര്യടനം നടത്തി കല്ലടിക്കോട് സമാപിച്ചു. കരിമ്പ മണ്ഡലം അധ്യക്ഷൻ പി. ജയരാജ്, ജില്ല സെക്രട്ടറി രവി അടിയത്ത് സംസ്ഥാന സമിതി അംഗം എ. സുകുമാരൻ മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനൂപ്, ഗോപാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

