ലോക്സഭ തെരഞ്ഞെടുപ്പ്: ആകെ വോട്ടര്‍മാര്‍ 22,40,446
text_fieldsപാലക്കാട്: നിലവില്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടിക പ്രകാരം ജില്ലയിലെ 12 മണ്ഡലങ്ങളിലെ 2108 ബൂത്തുകളിലായി 22,40,446 വോട്ടര്‍മാർ. ഇതില്‍ 10,97,726 പുരുഷന്മാരും 11,42,709 സ്ത്രീകളും 11 ഭിന്നലിംഗക്കാരും ഉള്‍പ്പെടും.
ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലമ്പുഴ മണ്ഡലത്തിലാണ്-2,06,776 പേര്. കുറവ് തരൂര്‍ മണ്ഡലത്തിൽ-1,65,627 പേര്. ഏറ്റവും കൂടുതല്‍ പുരുഷ വോട്ടര്‍മാര്‍ മലമ്പുഴയിലാണ്-1,00,477 പേര്. കുറവ് പുരുഷ വോട്ടര്‍മാര്‍ തരൂരിലും-81,343 പേര്. കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍ മലമ്പുഴയിലാണ്. 1,06,297 പേര്. സ്ത്രീ വോട്ടര്‍മാര്‍ കൂറവുള്ളത് ആലത്തൂരിൽ-84,213 പേര്. ഭിന്നലിംഗക്കാര്‍ എറ്റവും കൂടുതല്‍ ചിറ്റൂരിൽ-മൂന്ന് പേര്. 18, 19 പ്രായമുള്ള 9,093 പേരാണ് കരട് വോട്ടര്‍പട്ടികയിലുള്ളത്. ഏറ്റവും കൂടുതല്‍ ബൂത്തുകള്‍ മലമ്പുഴ മണ്ഡലത്തിലാണ്-216 ബൂത്തുകള്‍. കുറവ് ബൂത്തുകള്‍ തരൂരിലാണ്-148 ബൂത്തുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

