ലോക്ഡൗൺ കരുതൽ കരങ്ങളുമായി ഹരിതസേന
text_fieldsമാലിന്യം തരംതിരിച്ച് നീക്കുന്ന ഹരിതസേനാംഗങ്ങൾ
പാലക്കാട്: 'ജോലിയല്ലേ, േലാക്ഡൗണിൽ എല്ലാവരും വീട്ടിലിരിക്കുേമ്പാൾ കുറഞ്ഞതെങ്കിലും ദിനേന ഒരു വരുമാനം ഉറപ്പാക്കാനാവുന്നത് വലിയ ആശ്വാസമാണ്. പിന്നെ നമ്മളല്ലെങ്കിൽ മറ്റാര് ഇവിടെയൊക്കെ വൃത്തിയാക്കും? സുരക്ഷ മുൻകരുതലുകളൊക്കെ കൃത്യമായി പാലിച്ചാണ് ജോലി. മഴയാരംഭിച്ചതോടെ അൽപം ബുദ്ധിമുട്ടാണ്..പിന്നെ ജീവിക്കണ്ടേ..' കൈയിൽ വടിയും ചൂലും സഞ്ചിയുമൊക്കെയായി രാജേശ്വരി നടന്നുനീങ്ങി.
കോവിഡ് കാലത്തും നഗരനിരത്തുകളും ഒഴിഞ്ഞ കോണുകളുമൊക്കെ വൃത്തിയാക്കുന്നതിന് പിന്നിൽ രാജേശ്വരിയെ പോലെ നൂറുകണക്കിന് ആളുകളുടെ പ്രയത്നമുണ്ട്. കോവിഡ് രണ്ടാംതരംഗത്തിലും വിശ്രമമില്ലാതെ ശുചീകരണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് ഹരിതകർമസേന, തൊഴിലുറപ്പ് തൊഴിലാളികൾ. സാമൂഹിക അകലം പാലിച്ചും രോഗം പടരാതെ ശ്രദ്ധിച്ചുമാണ് പ്രവർത്തനം. ലോക്ഡൗൺ മൂലം വരുമാനം നിലച്ച പലർക്കും ആശ്വാസമാണ് ഇതിൽ നിന്നുള്ള വരുമാനം.
ഹരിതകർമസേനയുടെ ശുചിത്വസേവനം
തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം ശുചിത്വം ഉറപ്പാക്കാൻ ഹരിത കർമ സേന വളൻറിയർമാരും രംഗത്തുണ്ട്. 2500 വളൻറിയർമാരാണ് ജില്ലയിലുള്ളത്. ഒരു യൂനിറ്റിനെ മൂന്നു ടീമായി തിരിച്ചാണ് പ്രവർത്തനം. മാസ്ക്, ഗ്ലൗസ്, പി.പി.ഇ കിറ്റ് തുടങ്ങിയ ആശുപത്രി മാലിന്യം ശേഖരിച്ച് ഐ.എം.എയുടെ മാലിന്യ സംസ്കരണ പ്ലാൻറായ ഇമേജിന് കൈമാറും. ലോക്ഡൗണിലും മാലിന്യ സംസ്കരണം തടസ്സപ്പെടാതിരിക്കാനാണ് ഹരിത കേരള മിഷെൻറ നേതൃത്വത്തിൽ ജോലി പുരോഗമിക്കുന്നത്. ശുചിത്വമിഷെൻറയും ഹരിത കേരള മിഷെൻറയും നേതൃത്വത്തിൽ ഹരിതകർമ സേനകൾ മഴക്കാലപൂർവ ശുചീകരണത്തിലും മുന്നിലുണ്ട്.
മഴക്കുഴി മുതൽ േവലി നിർമാണം വരെ
ആദ്യ ലോക്ഡൗണിനു ശേഷം പദ്ധതിയിൽ ചേർന്നവരുടെ എണ്ണം കൂടി. നിലവിൽ അഞ്ചുപേർക്ക് മാത്രമാണ് ഒരിടത്ത് തൊഴിലെടുക്കാൻ അനുമതി. നഗരപരിധിയിലടക്കം പല സ്ഥലങ്ങളും നിയന്ത്രിത മേഖലകളായതോടെ കൂടുതൽ നിയന്ത്രണത്തോടെയാണ് ശുചീകരണം. 75നു മുകളിൽ പ്രായമുള്ളവരെ തൽക്കാലം ജോലിയിൽനിന്ന് മാറ്റിനിർത്തിയിട്ടുണ്ട്. ലോക്ഡൗൺ പൊതുപദ്ധതികൾക്ക് തടയിട്ടതോടെ സ്വകാര്യവ്യക്തികളുടെ കരാറുകളാണ് കൂടുതലായി ഏറ്റെടുക്കുന്നത്. മഴക്കുഴി-തോട്ടം-വേലി നിർമാണം തുടങ്ങിയവയാണ് അധികവും. കഴിഞ്ഞ സാമ്പത്തിക വർഷം ജില്ലയിൽ ഒരു കോടി തൊഴിൽ ദിനമാണുണ്ടായിരുന്നത്. മഴക്കാല പൂർവ ശുചീകരണത്തിലും കുടുംബശ്രീ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

