Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോക്ഡൗണിൽ വരയുടെ വസന്തം തീര്‍ത്ത് അല ഷെറിൻ

text_fields
bookmark_border
ലോക്ഡൗണിൽ വരയുടെ  വസന്തം തീര്‍ത്ത് അല ഷെറിൻ
cancel
camera_alt

ചുവരില്‍ വരച്ച ചിത്രം. ഇന്‍സെറ്റില്‍ അല ഷെറിന്‍

കൂറ്റനാട്: ലോക്ഡൗണ്‍ കാലം അല ഷെറിന്​ വരയുടെ വസന്തകാലമായി. ചാലിശ്ശേരി പെരുമണ്ണൂർ ഇട്ടപ്പുറത്ത് ഷബീർ - റെയ്ഹാനത്ത് ദമ്പതികളുടെ മകളും ചാലിശ്ശേരി ഹൈസ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർഥിനിയുമായ അല ഷെറി​െൻറ വീട്ടിലെ ഒരു മുറിയുടെ ചുമരുകളെല്ലാം ഇതോടെ കരവിരുതുകള്‍ക്ക് വഴിമാറി.

കുന്നും മലയും, സൂര്യോദയവും, നഗരങ്ങളും, ഉത്സവക്കാഴ്ചകളും ചുമരുകളെ മനോഹരമാക്കി.

പാഴ്വസ്തുക്കളിലും കുപ്പികളിലും വർണങ്ങൾ ചാർത്തി നിരവധി അലങ്കാര വസ്തുക്കളും നിർമിച്ചിട്ടുണ്ട്. പെരുമണ്ണൂർ ചൈതന്യ വായനശാല ബാലവേദി അംഗമായ അല ഷെറിൻ വിവിധ ക്വിസ് മത്സരങ്ങളിൽ സമ്മാനം നേടിയിട്ടുണ്ട്. ഉർദു ക്വിസ് മത്സരത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടി. സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. പരിസ്ഥിതി ദിന​േത്താടനുബന്ധിച്ച് നടന്ന യു.പി വിഭാഗം പോസ്​റ്റർ നിർമാണത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - lockdown Ala Sherin spending in the drowing
Next Story