Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായ മാനിനെ നാട്ടുകാർ രക്ഷപ്പെടുത്തി

text_fields
bookmark_border
തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായ മാനിനെ നാട്ടുകാർ രക്ഷപ്പെടുത്തി
cancel
camera_alt

തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് അ​വ​ശ​നി​ല​യി​ലാ​യ മാ​നി​നെ കോ​ള​നി​വാ​സി​ക​ൾ പ​രി​ച​രി​ക്കു​ന്നു

Listen to this Article

അഗളി: തെരുവുനായ്ക്കൾ ഓടിച്ച പുള്ളിമാൻകുട്ടിക്ക് നാട്ടുകാർ തുണയായി. ഗൂളിക്കടവ് ഒ.എൽ.എച്ച് കോളനിയിൽ വ്യാഴാഴ്ച രാവിലെയാണ് പുള്ളിമാൻകുട്ടിയെ തെരുവുനായ്ക്കൾ കൂട്ടമായി ആക്രമിച്ച് ഓടിച്ച് കോളനിയിൽ എത്തിച്ചത്.

നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ് അവശ നിലയിലായ മാൻകുട്ടിയെ കോളനിവാസികൾ രക്ഷപ്പെടുത്തുകയായിരുന്നു. കാലുകളിൽ നായ്ക്കളുടെ കടിയേറ്റ് അവശനിലയിലായിരുന്ന മാൻകുട്ടിക്ക് വെള്ളവും പ്രഥമശുശ്രൂഷകളും നൽകി കോളനിവാസികൾ രക്ഷകരായി.

ഇവർ അറിയിച്ചതിനെത്തുടർന്ന് വനപാലകർ സ്ഥലത്തെത്തി.വെറ്ററിനറി ഡോക്ടറുടെ പരിശോധനക്കുശേഷം വനം വകുപ്പ് അധികൃതർ മാനിനെ വനത്തിലേക്ക് തുറന്നുവിട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Locals rescued the deer that was attacked by street dogs
Next Story