Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെ​ങ്ങ​ന്നൂ​ർ പാ​ല​ത്തി​ന്റെ അ​പ​ക​ടാ​വ​സ്ഥ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ത്ത് നാ​ട്ടു​കാ​ർ

text_fields
bookmark_border
വെ​ങ്ങ​ന്നൂ​ർ പാ​ല​ത്തി​ന്റെ അ​പ​ക​ടാ​വ​സ്ഥ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ത്ത് നാ​ട്ടു​കാ​ർ
cancel
camera_alt

വെ​ങ്ങ​ന്നൂ​രി​ലേ​ക്ക് പു​തി​യ പാ​ലം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ ന​ട​ത്തി​യ മ​നു​ഷ്യ​ച്ച​ങ്ങ​ല​

ആലത്തൂർ: വെങ്ങന്നൂർ പാലത്തിന്‍റെ അപകടാവസ്ഥക്ക് പരിഹാരം തേടി നാട്ടുകാർ പ്രതിഷേധ സംഗമവും മനുഷ്യച്ചങ്ങലയും തീർത്തു. പാലത്തിന്റെ നിലവിലെ അവസ്ഥയും സുരക്ഷ ഭീഷണിയും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

പ്രളയത്തിന് ശേഷം തകർന്ന കൈവരികളുടെ പുനർനിർമാണമോ മറ്റ് അറ്റകുറ്റപ്പണികളോ ഇതുവരെ നടത്തിയിട്ടില്ല. പ്രദേശവാസികളുടെ പ്രതിഷേധം മുഖവിലക്കെടുക്കാത്ത ഭരണാധികാരികളുടെ നിലപാടാണ് പ്രദേശത്തുകാർ നിരന്തരം പ്രതിഷേധവുമായി രംഗത്തിറങ്ങാനിടയായത്.

ഉയരമില്ലാത്ത പാലത്തിന് പകരം ഉയരത്തിലുള്ള പുതിയപാലം നിർമിക്കണമെന്നതാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. പഞ്ചായത്ത് അംഗം കെ. സതീഷ് നിലവിലെ സാഹചര്യങ്ങൾ വിശദീകരിച്ചു. നിലവിലെ പാലത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതുവരെ ഭാരവാഹനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കണം. പ്രദേശവാസികളുടെ ആവശ്യത്തോട് അധികാരികൾ ഇനിയും മുഖംതിരിക്കുകയാണെങ്കിൽ സമരപരിപാടികളിലേക്ക് കടക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Locals form human chain highlighting the dangerous state of Vengannur bridge
Next Story