തദ്ദേശസ്ഥാപന വാർഡ് സംവരണം; നറുക്കെടുപ്പ് 13 മുതൽ
text_fieldsപാലക്കാട്: തദ്ദേശസ്ഥാപനങ്ങളിലെ നിയോജകമണ്ഡലങ്ങളുടെയും വാർഡുകളുടെയും സംവരണക്രമം നറുക്കെടുപ്പിലൂടെ തീരുമാനിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയും തീയതിയും സമയവും സ്ഥലവും നിശ്ചയിച്ചും തെരഞ്ഞെടുപ്പ് കമീഷൻ വിജ്ഞാപനമിറക്കി. ബ്ലോക്ക് പഞ്ചായത്ത് പരിധിക്കുള്ളിലെ ഗ്രാമപഞ്ചായത്ത് നിയോജകമണ്ഡലങ്ങളുടെ സംവരണത്തിനുള്ള നറുക്കെടുപ്പിനാണ് തിയതിയും സമയവുമായത്.
ബ്ലോക്ക് പഞ്ചായത്തുകളിലെ നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് ഒക്ടോബർ 18ന് രാവിലെ 10ന് നടക്കും. ജില്ല പഞ്ചായത്തിലേക്കുള്ള മണ്ഡലങ്ങളുടെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് 21ന് രാവിലെ 10 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം ബ്ലോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളുടെ സംവരണ മണ്ഡലങ്ങള്‍ നിശ്ചയിക്കുന്ന നറുക്കെടുപ്പ് ഒക്ടോബർ 13ന് രാവിലെ 10 നും മണ്ണാർക്കാട്, പാലക്കാട്, ശ്രീകൃഷ്ണപുരം ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 14 ന് രാവിലെ പത്തിനും കുഴൽമന്ദം, ചിറ്റൂർ, അട്ടപ്പാടി ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 15 രാവിലെ പത്തിനും കൊല്ലങ്കോട്, ആലത്തൂർ, നെന്മാറ, മലമ്പുഴ ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 16 രാവിലെ 10 നും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
നഗരസഭകളുടെ സംവരണ മണ്ഡലങ്ങള്‍ നിശ്ചയിക്കാനുള്ള നറുക്കെടുപ്പും ഒക്ടോബർ 16 രാവിലെ പത്തിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. േബ്ലാക്ക് പഞ്ചായത്തുകളിലെ നിയോജകമണ്ഡലങ്ങളുടെ സംവരണ നറുക്കെടുപ്പ് ഒക്ടോബർ 18 ന് രാവിലെ പത്തിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

