ചാരായം പിടികൂടി: പ്രതിക്ക് രണ്ടുവർഷം തടവും പിഴയും
text_fieldsലക്ഷ്മണൻ
പാലക്കാട്: വീട്ടുവളപ്പിൽനിന്ന് 12 ലിറ്റർ വാറ്റുചാരായം പിടികൂടിയ കേസിൽ പ്രതിക്ക് രണ്ട് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. എരിമയൂർ 1 വില്ലേജിൽ മലയപ്പൊതി വീട്ടിൽ ലക്ഷ്മണനാണ് (61) പാലക്കാട് ഫോർത്ത് അഡീഷനൽ ജഡ്ജി കെന്നത്ത് ജോർജ് ശിക്ഷ വിധിച്ചത്.
പിഴ അടക്കാത്ത പക്ഷം മൂന്നുമാസം അധിക തടവ് അനുഭവിക്കണം. 2017 മേയ് ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. കുഴൽമന്ദം എക്സൈസ് പ്രിവന്റിവ് ഓഫിസർ സി. സെന്തിൽകുമാർ കണ്ടെടുത്ത കേസിൽ കുഴൽമന്ദം എക്സൈസ് ജി. ഉദയകുമാറാണ് അന്വേഷണം നടത്തിയത്. അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ. വിജയകുമാർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

