ലൈഫ് പദ്ധതി: പഞ്ചായത്ത് അംഗങ്ങളുടെ സമരം
text_fieldsമുതലമട പഞ്ചായത്ത് ഓഫിസിനു മുന്നിൽ സമരം നടത്തുന്ന പഞ്ചായത്ത് അംഗങ്ങൾ
കൊല്ലങ്കോട്: ലൈഫ് പട്ടികയിൽ അപാകത ആരോപിച്ച് പഞ്ചായത്ത് ഓഫിസിനു മുന്നിൽ സമരം നടത്തി പഞ്ചായത്ത് അംഗങ്ങൾ. പള്ളം വാർഡിലെ സ്വതന്ത്ര പഞ്ചായത്ത് അംഗം താജുദ്ദീൻ, ചപ്പക്കാട് വാർഡ് അംഗം കൽപനദേവി എന്നിവരാണ് പദ്ധതികളിൽ അർഹരായവരെ ഉൾപ്പെടുത്താത്ത പ്രസിഡന്‍റ് ഉൾപ്പെടെയുള്ളവരുടെ ഇടപെടലിനെതിരെ പ്ലക്കാർഡുകളുമായി സമരം നടത്തിയത്.
ലൈഫ് പദ്ധതിയിൽ നാല് അർഹരായവരെ ഉൾപ്പെടുത്തിയില്ലെന്ന് താജുദ്ദീൻ പറഞ്ഞു. ചപ്പക്കാട് വാർഡിൽ ഏഴ് ലൈഫ് അപേക്ഷകരെയാണ് പഞ്ചായത്ത് അവഗണിച്ചതെന്നും പ്രസിഡന്‍റിന്‍റെ ഇടപെടലിലാണ് ഇത് ഉണ്ടായതെന്നും പഞ്ചായത്ത് അംഗം കൽപന ദേവിയും പറഞ്ഞു.
എന്നാൽ, സർക്കാറിന്‍റെ മാർഗദിർദേശങ്ങൾക്ക് അനുസൃതമായിട്ടാണ് ലൈഫ് പദ്ധതിയിൽ അപേക്ഷകരെ ഉൾപ്പെടുത്തുന്നതെന്നും അർഹരായവരെ ഒഴിവാക്കുകയോ അനർഹരെ ഉൾപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും മുതലമട പഞ്ചായത്ത് പ്രസിഡന്‍റ് ബേബി സുധ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

