ലൈഫ് ഭവനപദ്ധതി ക്രമക്കേട്: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പി.കെ. ശശി എം.എൽ.എ
text_fieldsചെർപ്പുളശ്ശേരിയിലെ വിവാദ ലൈഫ് പദ്ധതി വീടുകളിൽ ഒന്നിൽ പി.കെ. ശശി എം.എൽ.എ സന്ദർശിക്കുന്നു
ചെര്‍പ്പുളശ്ശേരി: നഗരസഭ എട്ടാം വാര്‍ഡില്‍ നടന്ന പി.എം.വൈ-ലൈഫ് പദ്ധതി അഴിമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പി.കെ. ശശി എം.എൽ.എ. സ്ഥലം സന്ദര്‍ശിച്ച് ഗുണഭോക്താക്കളോട് സംസാരിച്ചശേഷമാണ് എം.എൽ.എ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടത്.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, ഡി.ജി.പി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്ക് കത്ത് നല്‍കുമെന്ന് എം.എൽ.എ അറിയിച്ചു.
വന്‍ അഴിമതിയും ക്രമക്കേടുമാണ് കൗണ്‍സിലറും കരാറുകാരനും ചേര്‍ന്ന് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് നടത്തിയതെന്ന് എം.എൽ.എ ആരോപിച്ചു.
ഇതിലെ ഒരു വീട്ടില്‍ വൈദ്യുതി കണക്ഷന് പോലും ലഭിച്ചില്ല. ആറെണ്ണത്തില്‍ ശൗചാലയമില്ലെന്നും എം.എൽ.എ പറഞ്ഞു.

