Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജീ​വ​നെ​ടു​ക്കു​ന്ന...

ജീ​വ​നെ​ടു​ക്കു​ന്ന ജ​ല ജീ​വ​ൻ ഗ​ർ​ത്ത​ങ്ങ​ൾ

text_fields
bookmark_border
ജീ​വ​നെ​ടു​ക്കു​ന്ന ജ​ല ജീ​വ​ൻ ഗ​ർ​ത്ത​ങ്ങ​ൾ
cancel

മു​ത​ല​മ​ട: നി​ക​ത്ത​പ്പെ​ടാ​ത്ത ജ​ല​ജീ​വ​ൻ പ​ദ്ധ​തി കു​ഴി​ക​ൾ മ​ര​ണ​ക്കെ​ണി​ക​ളാ​കു​ന്നു. ചെ​മ്മ​ണാ​മ്പ​തി റോ​ഡ്, മേ​ച്ചി​റ റോ​ഡ്, പ​ള്ളം റോ​ഡ്, വ​ണ്ടി​ത്താ​വ​ളം റോ​ഡ് എ​ന്നി​വ​യു​ടെ വ​ശ​ങ്ങ​ളി​ൽ പൈ​പ്പ് സ്ഥാ​പി​ക്കാ​നാ​യി യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് എ​ടു​ത്ത കു​ഴി​ക​ൾ യ​ഥാ​വി​ധി നി​ക​ത്താ​തെ ഉ​പേ​ക്ഷി​ച്ച​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ക​രി​ങ്കു​ള​ത്ത് ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ പൂ​ർ​ണ​മാ​യും നി​ക​ത്താ​ത്ത കു​ഴി​യി​ൽ സ്കൂ​ട്ട​ർ ഇ​റ​ങ്ങി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ വീ​ട്ട​മ്മ ടി​പ്പ​ർ ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ട് മ​രി​ച്ചി​രു​ന്നു. സ​മാ​ന​മാ​യ​തും അ​തി​ലും ഭീ​ക​ര​മാ​യ​തു​മാ​യ കു​ഴി​ക​ളാ​ണ് മു​ത​ല​മ​ട, പ​ട്ട​ഞ്ചേ​രി, കൊ​ല്ല​ങ്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​ള്ള​ത്. റോ​ഡ​രി​കി​ലെ കു​ഴി​ക​ൾ പൂ​ർ​ണ​മാ​യും നി​ക​ത്തി പൈ​പ്പ് സ്ഥാ​പി​ക്ക​ൽ സു​ര​ക്ഷി​ത​മാ​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത്, ജ​ല അ​തോ​റി​റ്റി ത​യാ​റാ​വാ​ത്ത​താ​ണ് ദു​ര​ന്ത​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നും ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​ക​ളി​ലെ അ​പാ​ക​ത​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ത​ഹ​സി​ൽ​ദാ​ർ​ക്ക് ചു​മ​ത​ല ന​ൽ​ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

മു​ത​ല​മ​ട-​പ​ട്ട​ഞ്ചേ​രി റോ​ഡി​ൽ പാ​റ​ക്കു​ള​മ്പി​ൽ ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ കു​ഴി. അടയാളത്തിനായി കുത്തിയിട്ട മരക്കമ്പും കാണാം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:roadAquatic Holes
News Summary - Life-giving Aquatic Holes- road
Next Story