ഒടുവങ്ങാട്ട് പുലി വളർത്തുനായെ കൊന്നു; ജനം ഭീതിയിൽ
text_fieldsമുണ്ടൂർ: ചെറുമലയുടെ താഴ്വാര പ്രദേശമായ മുണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഒടുവങ്ങാട് ബേബിയുടെ ആറ് മാസം പ്രായമുള്ള നായെ പുലി കൊന്നു.ശനിയാഴ്ച രാത്രി വീട്ടുകാർ ഉറങ്ങുമ്പോൾ തൊഴുത്തിന് സമീപം കെട്ടിയിട്ട നായെയാണ് പുലി പിടികൂടി കൊന്ന് ഉപേക്ഷിച്ചത്. ഞായറാഴ്ച പുലർച്ചെ പശുവിനെ കറക്കാൻ പോയ ഉടമയാണ് നായെ കൊന്നിട്ട നിലയിൽ കണ്ടെത്തിയത്.
മുണ്ടൂർ വനം സെക്ഷനിലെ വനപാലകർ സ്ഥലം സന്ദർശിച്ച് പരിശോധിച്ചു. പുലിയുടേതെന്ന് കരുതുന്ന കൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്.കാട്ടാനകൾ കാടിറങ്ങുന്ന പ്രദേശമാണെങ്കിലും പുലി ഉൾപ്പെടെയുള്ള ഹിംസ്ര ജന്തുക്കളുടെ സാന്നിധ്യമില്ലാത്ത ഉൾനാടൻ ഗ്രാമമാണിത്.മുൻ കാലങ്ങളിൽ സമീപ പ്രദേശങ്ങളിൽ കുറുനരിയുടെയും പുലിയുടെയും ആക്രമണങ്ങളിൽ വളർത്തു മൃഗങ്ങൾ നഷ്ടപ്പെട്ടവരുണ്ട്. ഒടുവങ്ങാട് പുലി ഇറങ്ങി നായെ കൊന്ന സംഭവം പ്രദേശത്ത് ഭീതി പരത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

