Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെണിയിൽ കുടുങ്ങിയ പുലിയെ ധോണിയിലെത്തിച്ചു

text_fields
bookmark_border
കെണിയിൽ കുടുങ്ങിയ പുലിയെ ധോണിയിലെത്തിച്ചു
cancel

തച്ചമ്പാറ: വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങിയ ആൺപുലിയെ ധോണിയിലെ വന്യജീവി സംരംക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം തച്ചമ്പാറ വാക്കോട് നിരവ് ആക്കമറ്റത്തിൽ തങ്കപ്പൻ എന്ന ജോർജ് ജോസഫിന്റെ പറമ്പിൽ സ്ഥാപിച്ച കൂട്ടിലാണ് നാല് വയസ്സ് തോന്നിക്കുന്ന പുലി കുടുങ്ങിയത്.

ഈ പ്രദേശത്തുനിന്ന് ഏഴ് വളർത്താടുകളെ പുലി കൊന്നിരുന്നു. ധോണിയിലെത്തിച്ച പുലിയെ വനം വെറ്ററിനറി ഡോക്ടർ ഡേവിഡ് എബ്രഹാം പരിശോധിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തും. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിൽ ഉൾക്കാട്ടിലേക്ക് തുറന്ന് വിടുന്നത് പരിഗണിക്കും. കാഞ്ഞിരപ്പുഴ, തച്ചമ്പാറ ഗ്രാമപഞ്ചായത്തുകളുടെ വനാതിർത്തി പ്രദേശത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങുന്നത് മൂന്നാം തവണയാണ്. രണ്ട് തവണ പുലികളെ ശിരുവാണി കേരളമേഠിലെ ഉൾക്കാട്ടിലേക്കാണ് തുറന്ന് വിട്ടിരുന്നത്. ഇത്തവണ ശിരുവാണി വനമേഖലയിലേക്ക് തുറന്ന് വിടരുതെന്ന് ജനകീയ ആവശ്യം ഉയർന്നിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Leopard caught in a trap was brought to Dhoni
Next Story