കാവശ്ശേരിയിൽ തോൽപാവക്കൂത്ത് തുടങ്ങി
text_fieldsപരക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ നടന്ന തോൽപാവക്കൂത്തിൽനിന്ന്
ആലത്തൂർ: കാവശ്ശേരി പരക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ പൂരം ഉത്സവത്തിന് മുന്നോടിയായി നടക്കുന്ന തോൽപാവക്കൂത്ത് തുടങ്ങി. മീനമാസത്തിലെ പൂരം നാളിൽ നടക്കുന്ന ക്ഷേത്രോത്സവമാണ് പൂരം. കുംഭമാസത്തിലെ മകയിരം നാളിലാണ് ഏഴ് ദിവസം നീളുന്ന തോൽ പാവക്കൂത്ത് തുടങ്ങുന്നത്.
രാമായണത്തിലെ യുദ്ധകാണ്ഡം കഥയാണ് പാവക്കൂത്തിലൂടെ അവതരിപ്പിക്കുന്നത്. ഇനി ഏഴു നാൾ കാവശ്ശേരിയിൽ ആഘോഷമാണ്. ഷൊർണൂർ കൂനതറ രാമചന്ദ്രപുലവരാണ് പാവക്കൂകൂത്ത് അവതരണത്തിന് നേതൃത്വം നൽകുന്നത്.
ഭഗവതി ദാരികാസുര നിഗ്രഹത്തിൽ ഏർപ്പെട്ടിരുന്ന സമയത്താണ് രാമായണ കഥ സംഭവിക്കുന്നത്. നിഗ്രഹ ദൗത്യം കഴിഞ്ഞെത്തിയ ഭഗവതിക്കായി ശ്രീരാമ ചരിതം പാവക്കൂത്തായി പുനരവതരിപ്പിച്ചുവെന്നാണ് ഐതിഹ്യം.
തിരശ്ശീലയുടെ പിറകിൽ നിരത്തുന്ന 22 നാളികേര മുറികളിൽ എണ്ണയൊഴിച്ച് തിരികൊളുത്തുന്നതാണ് കൂത്തിന്റെ പ്രഥമ ചടങ്ങ്.
തിരിയുടെ വെളിച്ചത്തിൽ തോൽപ്പാവകൾ നിഴൽ ചിത്രങ്ങളായാണ് തെളിയുക. കൂത്തിന്റെ അഞ്ചാം ദിവസം ഗരുഢപത്ത് എന്നും ഏഴാം ദിവസം ദേശക്കൂത്ത് എന്നുമാണ് ചടങ്ങുകൾ.
കൂത്ത് അവസാനിച്ചതിന്റെ അടുത്ത ദിവസമാണ് ദേശങ്ങളിൽ കൂട്ടാഴി എഴുതുന്ന ചടങ്ങ് നടക്കുന്നത്. കാവശ്ശേരിയിലെ തോൽ പാവക്കൂത്തിന് പൂരം ആഘോഷത്തിന്റെ അത്രയും പഴക്കമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

