Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാറിടിച്ച് തെറിപ്പിച്ച യുവതി നാടിന്റെ കനിവ് തേടുന്നു

text_fields
bookmark_border
കാറിടിച്ച് തെറിപ്പിച്ച യുവതി നാടിന്റെ കനിവ് തേടുന്നു
cancel
camera_alt

ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ല​തി​ക

ലക്കിടി: കാറിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിയുടെ ജീവൻ രക്ഷിക്കാൻ നാടിന്റെ സഹായം തേടി കുടുംബം. ലക്കിടി താഴത്തെപ്പുര പരേതനായ ഗോപിയുടെയും കല്യാണിയുടെയും മകളായ ലതികയാണ് (41) ചികിത്സയിൽ കഴിയുന്നത്. ഈ മാസം നാലിന് ലക്കിടി - തിരുവില്വാമല റോഡിലാണ് കാൽനടയാത്രക്കാരിയായ ലതികയെ കാറിടിച്ച് തെറിപ്പിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ഒറ്റപ്പാലം സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. രണ്ടാഴ്ചയിലെ ചികിത്സക്ക് നാലരലക്ഷം രൂപയായി.

നിലവിൽ തൃശ്ശൂർ അമല മെഡിക്കൽ കോളജാശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. വിവാഹ മോചിതയായ യുവതിയെ ആശ്രയിച്ചാണ് വയോധികയായ അമ്മയും രണ്ട് ചെറിയ കുട്ടികളും കഴിയുന്നത്. കൂലിപ്പണിക്കാരനായ സഹോദരന്റെ ഏക വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. പഞ്ചായത്തംഗം ഷീജാമോളുടെ അധ്യക്ഷതയിൽ നാട്ടുകാർ കമ്മറ്റി രൂപീകരിച്ചു. ലതിക ചികിത്സ സഹായ സമിതി എന്ന പേരിൽ യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ ലക്കിടി പേരൂർ ശാഖയിൽ അക്കൗണ്ട് തുടങ്ങി. ലതിക ചികിത്സ സഹായ സമിതി AC NO. 714702010010435 IFC code ubin 0571474. ഫോൺ: 98465 86640.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lakkidi Woman Needs Treatment Aid
Next Story