അയൽവാസിയെ വധിക്കാൻ ശ്രമിച്ച കേസിലെ മൂന്നാം പ്രതി അറസ്റ്റിൽ
text_fieldsപിടിയിലായ ഷെഫീക്ക്
കുഴൽമന്ദം: അയൽവാസിയെ കാൽ തല്ലിയൊടിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ മൂന്നാം പ്രതിയെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ഷെഫീക്കിനെയാണ് വയനാട് കൽപറ്റയിൽനിന്ന് കുഴൽമന്ദം പൊലീസ് പിടികൂടിയത്.
കുത്തനൂർ സ്വദേശി ശശിയെയാണ് 2018 നവംബറിൽ കാൽ തല്ലിയൊടിച്ച് വധിക്കാൻ ശ്രമിച്ചത്. കേസിലെ ഒന്നാം പ്രതി ശശീന്ദ്രൻ ഒരുമാസം മുമ്പ് അറസ്റ്റിലായിരുന്നു.
ബന്ധുവും അയൽവാസിയുമായിരുന്ന ശശീന്ദ്രനും ശശിയും ദുബൈ റഷിദിയ എന്ന സ്ഥലത്ത് വെച്ച് ബിസിനസ് സംബന്ധമായുണ്ടായ തർക്കത്തെ തുടർന്നാണ് ശശിയെ വധിക്കാൻ 10 ലക്ഷം രൂപക്ക് കോഴിക്കോടുള്ള ആറ് അംഗം സംഘത്തിന് ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് പറഞ്ഞു.
കോഴിക്കോടുള്ള അഞ്ചുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂർ ഇരിട്ടി, കോഴിക്കോട് സിറ്റി, വയനാട് കമ്പളക്കാട്, കൽപറ്റ സ്റ്റേഷനുകളിൽ ഷെഫീക്ക് സമാന കേസുകളിൽ പ്രതിയാണ്. കുഴൽമന്ദം എസ്.ഐ എ. അനൂപ്, എ.എസ്.ഐ ജയപ്രകാശൻ, സി.പി.ഒ ബാബു, ക്രൈം സ്ക്വാഡ് എസ്.ഐ ജലീൽ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.