Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKuzhalmannamchevron_rightപോസ്​റ്റൽ ബാലറ്റ്...

പോസ്​റ്റൽ ബാലറ്റ് സൂക്ഷിക്കുന്നതിൽ അപാകതയെന്ന്​; സ്ട്രോങ്​ റൂമിലേക്ക് മാറ്റി

text_fields
bookmark_border
postal vote
cancel

ആ​ല​ത്തൂ​ർ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ പോ​സ്​​റ്റ​ൽ ബാ​ല​റ്റ് സൂ​ക്ഷി​ക്കു​ന്ന​തി​ലെ അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ ബ്ലോ​ക്ക്​ ഓ​ഫി​സി​ൽ പ്ര​തി​ഷേ​ധി​ച്ചു. റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​റും പൊ​ലീ​സു​മെ​ത്തി സ്ട്രോ​ങ്​ റൂ​മി​ലേ​ക്ക് മാ​റ്റി​യ ശേ​ഷ​മാ​ണ് പി​രി​ഞ്ഞു​പോ​യ​ത്. ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ അഞ്ച്​ തൃ​പ്പാ​ളൂ​രി​ലെ സ്ഥാ​നാ​ർഥി കെ. ​ഇ​ന്ദു, ആ​ല​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 15ാം വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി എ​സ്.​എ. ക​ബീ​ർ, വ​ട​ക്ക​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 12ാം വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി ഇ​ല്ലി​യാ​സ് എ​ന്നി​വ​രാ​ണ് ആ​ല​ത്തൂ​ർ ബ്ലോ​ക്ക്​ ഓ​ഫി​സി​ൽ പ്ര​തി​ഷേ​ധി​ച്ച് കു​ത്തി​യി​രു​ന്ന​ത്.

പോ​സ്​​റ്റ​ൽ ബാ​ല​റ്റ് നി​ക്ഷേ​പി​ക്കാ​ൻ ബ്ലോ​ക്ക് ഓ​ഫി​സി​ൽ ക​ഴി​ഞ്ഞ​ദി​വ​സം വെ​ച്ച​ത് മ​ര പ്പെ​ട്ടി​യാ​യി​രു​ന്നു​വെ​ന്നും തി​ങ്ക​ളാ​ഴ്ച ഒ​രു ക​വ​റാ​ണ് വെ​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​തി​ൽ വോ​ട്ടു​ക​ൾ നി​ക്ഷേ​പി​ക്കു​ന്ന​ത്​ സു​ര​ക്ഷി​ത​മ​ല്ലെ​ന്നും മ​റ്റു​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​ആ​​രം​ഭി​ച്ച പ്ര​തി​ഷേ​ധം ര​ണ്ടു മ​ണി​ക്കൂ​ർ പി​ന്നി​ട്ട​തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പൊ​ലീ​സു​മെ​ത്തി​യ​ത്. ആ​ല​ത്തൂ​ർ ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് സ്ട്രോ​ങ്​ റൂം ​ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:postal votesStrong roomPanchayat election 2020Ballots
Next Story